സിനിമാ സ്വപനങ്ങൾ ഇല്ല, പാചകമാണ് എന്റെ വഴി ; ബിന്ദുപണിക്കാരുടെ മകൾ കല്യാണി പറയുന്നു

മലയാളികളുടെ രണ്ട് പ്രിയ താരങ്ങളാണ് സായ്‌കുമാറും ബിന്ദുപണിക്കരും. നായകനായും വില്ലനായും സായികുമാർ മലയാളികളുടെ മനസ്സിൽ ഇടം നേടിയെടുത്തു. കോമഡി കഥാപാത്രങ്ങളിലൂടെ ബിന്ദു പണിക്കരും മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട താരമായി മാറി. ഒരുപാട് വിവാദങ്ങൾക്ക് ശേഷമാണ് ബിന്ദു പണിക്കരും സായികുമാറും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയായിരുന്നു ഇത്. ഇരുവരെയും കുറിച്ച് സിനിമാ മേഖലയിൽ നിരവധി ഗോസിപ്പുകളും നിറഞ്ഞ് നിന്നിരുന്നു. വിവാഹത്തോടെ ഗോസിപ്പുകൾക്ക് വിരാമമായി. ഇപ്പോൾ ബിന്ദുപണിക്കരുടെ ആദ്യ വിവാഹത്തിലെ മകൾ കല്യാണിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ടിക്ക് ടോക്ക് വീഡിയോയിലൂടെയാണ് കല്ല്യാണി ശ്രദ്ധ നേടുന്നത്. അഭിനയിക്കുന്നതിന് പുറമെ നല്ലൊരു ഡാൻസർ കൂടിയാണ് കല്ല്യാണി. മഞ്ജുവാര്യർ കല്യാണിയുടെ കോളേജിൽ അതിഥിയായി എത്തിയപ്പോൾ മഞ്ജുവിനൊപ്പം ഡാൻസ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഡാൻസും അഭിനയവും കൂടാതെ മോഡലിംഗിലും കഴിവ് തെളിയിച്ച കല്യാണിയുടെ ആഗ്രഹം ഷെഫ് ആകണമെന്നാണ്. ഫുഡ് കഴിക്കാനാണ് ഏറ്റവും ഇഷ്ടമെന്നും അതിനാൽ തന്നെ ഷെഫ് ആവാൻ ആഗ്രഹിക്കുന്നെന്നും കല്ല്യാണി പറയുന്നു. സിനിമയിലേക്കില്ലെ എന്ന ചോദ്യത്തിന് സിനിമ ആഗ്രഹങ്ങളിൽ ഇല്ലെന്നും പാചകമാണ് തന്റെ വഴിയെന്നും കല്ല്യാണി പറയുന്നു.