ലക്ഷദീപുമായി ബന്ധപ്പെട്ടുള്ള വിവാദം ചൂട് പിടിക്കുന്ന സാഹചര്യത്തിൽ അന്തരിച്ച സംവിധായകൻ സച്ചിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു. പൃഥ്വിരാജ് ചിത്രമായ അനാർക്കലിയുടെ ഷൂട്ടിങ്ങിന് ലക്ഷദ്വീപിൽ എത്തിയ സച്ചിക്ക് നേരിട്ട ദുരനുഭവം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സച്ചി വെളിപ്പെടുത്തിയിരുന്നു. 2015 ൽ പുറത്തിറങ്ങിയ അനാർക്കലി സിനിമ ചിത്രീകരണത്തിനായി ലക്ഷദ്വീപിൽ എത്തിയപ്പോൾ സിനിമ ഇസ്ലാമിന് എതിരാണെന്ന് പറഞ്ഞ് ചിത്രീകരണത്തിന് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് അനാർക്കലിയുടെ ചിത്രീകരണം പൂർത്തിയാക്കിയതെന്നും സച്ചി പറഞ്ഞിരുന്നു.
സിനിമ ചിത്രീകരണത്തിനായി സച്ചി ലക്ഷദീപ് അഡ്മിനിസ്ട്രേറ്റിന് അപേക്ഷ നൽകിയെങ്കിലും സിനിമ ഇസ്‌ലാം വിരുദ്ധമാണെന്നും ചിത്രീകരണം നടന്നാൽ കലാപമുണ്ടാവുമെന്നും പറഞ്ഞ് അഡ്മിനിസ്‌ട്രേറ്റീവ് അനുമതി നിഷേധിക്കുകയായിരുന്നു. സിനിമ ചിത്രീകരണം നടത്തരുതെന്ന് ആവിശ്യപ്പെട്ട് പള്ളി ഇമാം ഒപ്പു വച്ച നിവേദനം അഡ്മിനിസ്ട്രേറ്റിന് നൽകിയിരുന്നു. എന്നാൽ സച്ചി കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇതിനെ തുടർന്ന് ലക്ഷദീപ് അഡ്മിനിസ്‌ട്രേറ്റീവിനെ ഡൽഹിക്ക് വിളിപ്പിച്ച് വിശദീകരണം ആവിശ്യപ്പെടുകയും ചെയ്തു. ചിത്രീകരണത്തിന് അനുമതി നൽകിയില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായത്തോടെ ഷൂട്ടിംഗ് നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതോടെയാണ് സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയത്.
-Advertisements-
സിനിമ ഇസ്ലാമിനെതിരെന്ന് പറഞ്ഞ് ചിത്രീകരണം തടഞ്ഞു ; അനാർക്കലി ഷൂട്ടിങ്ങിനിടെ സംഭവിച്ചത് ഇങ്ങനെ, സച്ചിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു

-Advertisements-
-Advertisements-