Monday, December 4, 2023
-Advertisements-
KERALA NEWSസിനിമ താരം സോന എബ്രഹാം നൽകിയ പരാതിയിൽ നേരത്തെ തന്നെ അന്വേഷണം പൂർത്തിയായിരുന്നതായി പോലീസ്

സിനിമ താരം സോന എബ്രഹാം നൽകിയ പരാതിയിൽ നേരത്തെ തന്നെ അന്വേഷണം പൂർത്തിയായിരുന്നതായി പോലീസ്

chanakya news
-Advertisements-

താൻ അഭിനയിച്ച സിനിമയിലെ ചില രംഗങ്ങൾ യൂട്യുബിലും പോൺ സൈറ്റിലും പ്രചരിപ്പിച്ചു എന്നു കാട്ടി സിനിമ താരം സോന എബ്രഹാം നൽകിയ പരാതിയിൽ നേരത്തെ തന്നെ അന്വേഷണം പൂർത്തിയായിരുന്നതായി പോലീസ്. ഫോർ സെയിൽ എന്ന സിനിമയിലെ സോന അഭിനയിച്ച ചില രംഗങ്ങൾ പോൺ സൈറ്റിലും യൂട്യുബിലും പ്രചരിപ്പിച്ചു പോലീസിൽ പരാതി നൽകിയിട്ട് ഇത്രയും വർഷമായിട്ടും പോലീസ് ഒരു നടപടിയും എടുത്തില്ല എന്ന് ചൂണ്ടിക്കാട്ടി താരം, സിനിമ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ സി സി യുടെ ഒരു ക്യാമ്പയിനിനിടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു വിശതീകരണവുമായാണ് പോലീസ് എത്തിയിരിക്കുന്നത്. പോലീസ് പറയുന്നതിങ്ങനെ.

-Advertisements-

2014 ഫെബ്രുവരി രണ്ടിനാണ് സോന പരാതിയുമായി മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ എത്തുന്നത്. പരാതി സ്വീകരിച്ചു എറണാകുളം റൂറൽ സൈബർ സെല്ലിന് കൈമാറി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ യൂട്യൂബിനെ രേഖാമൂലം അറിയിച്ചു സോന ആരോപിച്ച ദൃശ്യങ്ങൾ നീക്കം ചെയ്തു. തുടർന്ന് ഫെബ്രുവരി 26നു സോന ദൃശ്യങ്ങൾ നീക്കം ചെയ്തു എന്ന് രേഖാമൂലം പോലീസിന് എഴുതി നൽകി. പോലീസിന്റെ ഭാഗത്തു നിന്നും ഒരു മറുപടിയും ലഭിക്കാതെ വന്നപ്പോൾ ഡി ജി പി ക്കും, എ ഡി ജി പി ക്കും പരാതി നൽകിയിരുന്നു എന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണെന്നും, ഇത്രയും വർഷങ്ങൾക്കു ശേഷം അതേ ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയതിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

-Advertisements-