കുങ്കുമത്തെ ശക്തിയുടെ പ്രതീകമായാണ് അറിയപ്പെടുന്നത്. നാം ശിരസ്സിൽ ദിവസേന കുങ്കുമം അണിയുന്നത് ദേവിപ്രീതി ഉണ്ടാകും. കുങ്കുമം തൊടുന്നത് ഇരുപുരികങ്ങളുടെയും ഇടയിലോ അല്ലെങ്കിൽ നെറ്റിത്തടത്തിന്റെ മധ്യത്തിലായോ വേണം തൊടാൻ. ബിന്ദു രൂപത്തിൽ തൊടുന്നതാണ് അത്യുത്തമമെന്നാണ് വിശ്വാസം. അതിന് കാരണം ശക്തിസ്വരൂപിണിയായ ആദിപരാശക്തി ബിന്ദുരൂപത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്.
കുങ്കുമം ചന്ദനം ചേർത്ത് തൊടുന്നത് വിഷ്ണുമായ പ്രതീകമായും ഭസ്മത്തോട് ഒപ്പം ചേർത്ത് തൊടുന്നത് ശിവശക്തി പ്രതീകവുമായി വിശ്വസിക്കുന്നു. കുടുംബ ഉയർച്ചയ്ക്കും സർവ്വഐശ്വര്യത്തിനും നമ്മുക്ക് മുന്നിലുള്ള തടസങ്ങൾ മാറുന്നതിനുമായി ഭഗവതിയ്ക്ക് കുങ്കുമാർച്ചന സമർപ്പിക്കുന്നത് അത്യുത്തമമാണ്. നെറ്റിത്തടത്തിൽ ആർക്കും കുങ്കുമം തൊടാനാകും, എന്നാൽ സീമന്തരേഖയിൽ വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് മാത്രമേ തൊടാനാകൂ. ഭഗവതിയ്ക്ക് മുൻപിൽ കുങ്കുമാർച്ചന ചെയ്ത കുങ്കുമം സീമന്തരേഖയിൽ തൊടുന്നത് അത്യുത്തമമാണ്.
ലളിതേ സഭോഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേവി സൗഭാഗ്യം
മഹ്യം തുഫ്യം നമോ നമഃ
എന്ന ഈ മന്ത്രം ജപിച്ചുകൊണ്ട് ദേവിയെ മനസ്സിൽ ധ്വനിച്ചുകൊണ്ട് സീമന്തരേഖയിൽ കുങ്കുമം തൊട്ടാൽ കുടുംബഐശ്വര്യവും ദീർഘമംഗല്യത്തിനും അത്യുത്തമമാണ്.