സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ നൂറു കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി

തൃശൂർ : സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ നൂറു കോടിയുടെ തട്ടിപ്പ്. സഹകരണ ജോയിന്റ് രജിസ്ട്രാറാണ് ആറു വർഷത്തോളമായി നടക്കുന്ന തട്ടിപ്പ് പുറത്ത് കൊണ്ട് വന്നത്. 2014 മുതൽ 2020 വരെയുള്ള കാലയളവിലാണ് വായ്‌പ്പാ തട്ടിപ്പ് നടന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിന്റെ മുൻ ഭരണ സമിതി ങ്ങൾക്കും ജീവനക്കാർക്കും എതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആധാരം ബാങ്കിൽ വെച്ച് വായ്പ്പയെടുത്തവരുടെ ആധാരത്തിന്റെ മേൽ വീണ്ടും വായ്പ്പ എടുത്താണ് തട്ടിപ്പ് നടത്തിയത്. കൃത്യമായി തിരിച്ചടവ് നടത്തിയവർക്ക് ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. 46 പേരുടെ ആധാരം ഇത്തരത്തിൽ തട്ടിപ്പിന് ഉപയോഗിച്ചതായാണ് സഹകരണ ജോയിന്റ് രജിസ്ട്രാർ കണ്ടെത്തിയത്.

  സ്‌കൂൾ കലോൽത്സവം കണ്ട് മടങ്ങിയ യുവാക്കൾ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു

നൂറു കോടിയോളം രൂപയാണ് തട്ടിപ്പിലൂടെ സിപിഎം നേതാവ് അടക്കമുള്ള ഭരണസമിതി അംഗങ്ങളുൾപ്പെടെയുള്ളവർ തട്ടിയെടുത്തത്. സായി ലക്ഷ്മി എന്ന സ്ത്രീയുടെ ആധാരം വച്ച് മൂന്ന് കോടി രൂപയാണ് വായ്‌പയെടുത്തിരിക്കുന്നത്‌ ഇതിന്റെ രേഖകൾ പരിശോധിക്കാൻ സായിലക്ഷ്മിയെ ബന്ധപ്പെട്ടപ്പോഴാണ് അവർക്ക് ഇക്കാര്യം അറിയില്ലെന്ന വിവരം ലഭിച്ചത്. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്തായത്.

Latest news
POPPULAR NEWS