സിപിഎം നേതാവ് സെക്രട്ടറിയായ ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് പ്രത്യേക ശൗചാലയമെന്ന ബോർഡ്

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിൽ ബ്രാഹ്മണർക്കായി പ്രത്യേക ശൗചാലയം എന്ന ബോർഡ് വെച്ച സംഭവം വിവാദമാകുന്നു. സംഭവത്തിൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ വിശദീകരണവുമായി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പ്രേംകുമാർ രംഗത്തെത്തിയിരിക്കുകയാണ്. ബോർഡ് വെച്ച സംഭവത്തെ എതിർക്കുന്ന കാര്യം അനാവശ്യമായിട്ടുള്ള കാര്യാമാണെന്നു അദ്ദേഹം പറഞ്ഞു. സിപിഎം നേതാവും തൃശൂർ മുനിസിപ്പാലിറ്റി കൗൺസിലർ കൂടിയാണ് ക്ഷേത്രത്തിന്റെ സെക്രട്ടറിയായ പ്രേംകുമാർ.

ഇവിടെ ജാതിയുടെയോ കുലത്തിന്റെയോ പേരിൽ വേർതിരിവ് കാണിക്കാറില്ലെന്നും. ക്ഷേത്രത്തിൽ പ്രസാദം ഭക്തരുടെ കൈയിലാണ് പൂജാരി കൊടുക്കാറെന്നും ഇത്തരത്തിൽ ഉള്ള രീതിയിൽ പോകുന്ന എത്രെ ക്ഷേത്രങ്ങൾ കേരളത്തിലുണ്ടെന്നും പ്രേംകുമാർ ചോദിച്ചു. ക്ഷേത്രത്തിൽ ശൗചാലയം നിർമ്മിച്ച കാര്യത്തിൽ വേർതിരിവ് കാണിച്ചിട്ടില്ലെന്നും 25 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ശൗചാലയമാണതെന്നും അമ്പലത്തിൽ നിന്നും ശൗചാലയത്തിലേക്കുള്ള ദൂരം കൂടുതൽ ആയതിനാൽ ആരുടേയും ശ്രദ്ധയിൽ ഇതുവരെ പെടാഞ്ഞതാണെന്നും ക്ഷേത്ര സെക്രട്ടറി പ്രേംകുമാർ വ്യക്തമാക്കി. ബോർഡ് വിവാദമായതോടെ മാറ്റണമെന്ന് അദ്ദേഹം തന്നെ പറഞ്ഞു.

  കൊറോണ വൈറസ് ; ജില്ലകൾ അടച്ചിടാനുള്ള കേന്ദ്ര നിർദേശം ഇന്ന് ചർച്ച ചെയ്യും

സ്ത്രീകൾ, കുട്ടികൾ, ബ്രാഹ്മണർ തുടങ്ങിയ രീതിയിലുള്ള ബോർഡുകളാണ് ശൗചാലയത്തിൽ വെച്ചിരുന്നത്. സമൂഹമാധ്യമങ്ങളിൽ ശൗചാലയത്തിന്റെ ബോർഡ് പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് ബോർഡ് മാറ്റുകയും ചെയ്തു.

Latest news
POPPULAR NEWS