സിപിഎം പ്രതിനിധികൾ വെട്ടു പോത്തുകളെ പോലെ അമറുമ്പോൾ അവതാരകർ പതറിപ്പോകുന്നതിനെയാണ് ഞാൻ അന്ന് വിമർശിച്ചത് ; സന്ദീപ് വാര്യർ

മനോരമ ന്യൂസ് ചാനലിലെ അവതാരകൻ ബിജെപി വക്താവിന്റെ മുന്നിൽ മുട്ടിലിഴയുകയാണെന്നുള്ള സി പി എം നേതാവ് എം ബി രാജേഷിന്റെ ചാനൽ ചർച്ചയിലെ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. കഴിഞ്ഞദിവസം മനോരമ ചാനലിൽ നടന്ന ചാനൽ ചർച്ചയിൽ സിപിഎം പ്രതിനിധിക്ക് കൂടുതൽ സമയം ചർച്ചയ്ക്കായി അനുവദിച്ച സംഭവത്തെ സന്ദീപ് വാര്യർ ചോദ്യം ചെയ്ത്തിരുന്നു. വാർത്താ അവതാരകൻ സിപിഎം പ്രതിനിധിയുടെ മുന്നിൽ മുട്ടിലിഴയുകയായിരുന്നുവെന്നാണ് ആരോപിച്ചത്. എന്നാൽ ഇതിനെതിരെ എം ബി രാജേഷ് നടത്തിയ പ്രസ്താവനയ്ക്കെതിരെ സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

മനോരമയിൽ ചർച്ചക്കിരിക്കുന്ന സിപിഎം പ്രതിനിധിയോട് …
അടിയന്തരാവസ്ഥക്കാലത്ത് അദ്വാനിജി മാധ്യമങ്ങളെ കുറിച്ച് പറഞ്ഞ പ്രശസ്തമായ വാചകമാണ് കുനിഞ്ഞു നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ മുട്ടിലിഴഞ്ഞു എന്നത് .ചർച്ചയ്ക്ക് വരുന്ന സിപിഎം പ്രതിനിധികൾ വെട്ടു പോത്തുകളെ പോലെ അമറുമ്പോൾ അവതാരകർ പതറിപ്പോകുന്നതിനെയാണ് ഞാൻ അന്ന് വിമർശിച്ചത്. അല്ലാതെ വ്യക്തിപരമായി ഒരു വിമർശനവും ഉന്നയിച്ചിട്ടില്ല.അർഹതപ്പെട്ട സമയം നഷ്ടപ്പെട്ട് പോയപ്പോൾ ഒരല്പം വൈകാരികമായി പ്രതികരിക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.അല്ലാതെ നിങ്ങളെപ്പോലെ മാധ്യമപ്രവർത്തകരെയും അവരുടെ കുടുംബത്തിൽ ഇരിക്കുന്നവരെയും അവഹേളിച്ചിട്ടില്ല.

Also Read  സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചു ; വൈറസ് ബാധിച്ച് പന്ത്രണ്ട് വയസുകാരൻ മരിച്ചു