സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : തലശേരി പുന്നോലിൽ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പ്രവർത്തകനായ ഹരിദാസനെ കൊലപ്പെടുത്തി കലാപമുണ്ടാക്കനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന തലശ്ശരിയിൽ അത് തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഈ കൊലപാതകത്തിലൂടെ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പൊലീസിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളെ നാട്ടുകാർ ചെറുത്ത് തോൽപ്പിക്കണമെന്നും സമാധാനാന്തരീക്ഷം നിലനിൽക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

  പ്രണയം നിരസിച്ച പെൺകുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തിങ്കളാഴ്‌ച പുലർച്ചെയാണ് മത്സ്യബന്ധന തൊഴിലാളി ഹരിദാസൻ കൊല്ലപ്പെട്ടത്. ജോലി ചെയ്ത് തിരിച്ചെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സംഘർഷം നടന്നിരുന്നതായും അതിന്റെ തുടർച്ചയായാണ് കൊലപാതകം നടന്നതുമെന്നുമാണ് വിവരം.

Latest news
POPPULAR NEWS