സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

കൊച്ചി : സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു. കവുങ്ങപറമ്പ് സ്വദേശിയും പാറപ്പുറം ഹരിജൻ കോളനി നിവാസിയുമായ സികെ ദീപു (38) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിന് മർദ്ദനമേറ്റത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദീപു ഗുരുതരാവസ്ഥയിൽ ചികിത്‌സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ട്വന്റി ട്വന്റിയുടെ നേതൃത്വത്തിൽ വീടുകളിൽ 15 മിനിറ്റ് നേരം വിളക്കണച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധത്തിൽ ദീപുവും പങ്കെടുത്തിരുന്നു. ഇതിൽ പ്രകോപിതരായ സിപിഎം പ്രവർത്തകരാണ് ദീപുവിനെ ക്രൂരമായി മർദിച്ചത്.

  ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടം ; കോൺഗ്രസ്സ് നേതാവ് ടോണി ചമ്മണിക്കെതിരെ പോലീസ് കേസെടുത്തു

ദീപുവിന്റെ തലയ്ക്കും വയറിനും ഗുരുതരമായി പരിക്കേറ്റിരുന്നു. മർദ്ദനമേറ്റ് അവശനിലയിലയ ദീപുവിനെ വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. അടിയന്തിര ശസ്ത്രക്രിയ ഉൾപ്പടെ നടത്തിയെങ്കിലും ദീപുവിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ അസീസ്, അബ്ദുൽ റഹ്‌മാൻ, സൈനുദ്ധീൻ, ബഷീർ എന്നിവരാണ് അറസ്റ്റിലായത്.

Latest news
POPPULAR NEWS