KERALA NEWSസിപിഎം സംഘടിപ്പിച്ച മനുഷ്യശൃംഖലയിൽ പങ്കെടുത്ത വിദേശികൾക്ക് മുട്ടൻ പണി: നേതാക്കൾ പോസ്റ്റ്‌ മുക്കി

സിപിഎം സംഘടിപ്പിച്ച മനുഷ്യശൃംഖലയിൽ പങ്കെടുത്ത വിദേശികൾക്ക് മുട്ടൻ പണി: നേതാക്കൾ പോസ്റ്റ്‌ മുക്കി

chanakya news

കേന്ദ്ര സർക്കാർ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം നടത്തിയ മനുഷ്യ ശൃംഖലയിൽ വിദേശികൾ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ നേതാക്കളും പാർട്ടി പ്രവർത്തകരും വ്യാപകമായി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് വരുമ്പോൾ ആ രാജ്യം പാസ്സാക്കിയ നിയമത്തിനെതിരെയുള്ള സമര പരിപാടികളിൽ പങ്കെടുക്കരുതെന്ന വിസാ ചട്ടങ്ങളുണ്ട്. എന്നാൽ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തുകൊണ്ട് അവർ ചട്ടങ്ങൾ ലംഗിച്ചിരിക്കുക.

- Advertisement -

സംഭവത്തിന്റെ പ്രത്യാഗതമറിഞ്ഞ നേതാക്കളും പ്രവർത്തകരും പോസ്റ്റുകൾ വ്യാപകമായി പിൻവലിച്ചു തുടങ്ങി. കലാമണ്ഡലത്തിലെത്തിയ വിദേശികളാണ് സിപിഎം സംഘടിപ്പിച്ച പരിപാടിപടിയിൽ എന്താണെന്നു പോലും അറിയാതെ പങ്കെടുത്തത്. ഇവരെ തെറ്റിദ്ധരിപ്പിച്ചു പരിപാടിയിൽ പങ്കെടുപ്പിച്ചതാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ ഇത് തെറ്റാണെന്നും ഇത് ചട്ടങ്ങൾ ലംഗിക്കുന്നതിനെതിരെ നടപടികൾ ഉണ്ടാകുമെന്നു മറ്റുചിലർ ചൂണ്ടികാട്ടികൊണ്ട് രംഗത്തെത്തിയതോടെയാണ് വെട്ടിലായ കാര്യം നേതാക്കൾക്കും പ്രവർത്തകർക്കും മനസിലായത്. തുടർന്ന് പോസ്റ്റ്‌ പിൻവലിക്കാൻ തുടങ്ങുകയായിരുന്നു.

- Advertisement -

ഇന്ത്യൻ ഫോറിനേഴ്‌സ് ആക്ട് 1946, ഇന്ത്യൻ ഫോറിനേഴ്‌സ് (അമെൻറ്മെന്റ് ആക്ട് 2004) അനുസരിച്ചു ഇന്ത്യൻ മണ്ണിൽ നിന്ന് കൊണ്ട് ഇന്ത്യയ്ക്കെതിരെ റിപ്പബ്ലിക്കിന് എതിരെ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടികാട്ടി അഞ്ചു വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നാണ് പറയുന്നത്.