സിപിഐ മുതിർന്ന നേതാവ് പീഡിപ്പിച്ചതായി മഹിളാ നേതാവിന്റെ പരാതി

തിരുവനന്തപുരം : സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തിനെതിരെ പീഡന പരാതി. പരാതി നൽകിയത് സിപിഐ മഹിളാ സംഘടനാ നേതാവ്. സിപിഐ മുതിർന്ന നേതാവ് തന്നെ പീഡിപ്പിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഹൈറേഞ്ചിലെ പാർട്ടി ഓഫീസിൽ വെച്ച് മുതിർന്ന നേതാവ് തന്നെ കയറി പിടിക്കുക്കയായും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്.

നേരത്തെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. നടപടിയില്ലാത്ത സാഹചര്യത്തിൽ പോലീസിൽ പരാതി നൽകാൻ അനുവദിക്കണമെന്ന് ആവിശ്യപെട്ടാണ് യുവതി സംസ്ഥാന സെക്രട്ടറിയെ സമീപിച്ചിരിക്കുന്നത്.