സീരിയലിൽ തിളങ്ങിയെങ്കിലും കുടുംബ ജീവിതത്തിൽ പരാജയമായിരുന്നു ; മലയാളികളുടെ പ്രിയ താരം മായ മൗഷ്മി പറയുന്നു

പകിട പകിട പമ്പരം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനം കൈവർന്ന താരമാണ് മായ മൗഷ്മി. ഒരു കാലഘട്ടത്തിൽ സിനിമ, സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന താരം കൂടിയാണ് മായ മൗഷ്മി. ജീവിതത്തിൽ പല പ്രതിസന്ധികളിലൂടെ കടന്ന് പോയ താരം ഇപ്പോൾ അഭിനയ രംഗത്ത് സജീവമല്ല. താരത്തിനെതിരെ നിരവധി ഗോസിപ്പുകൾ പുറത്ത് വന്നിരുന്നെങ്കിലും ഒന്നിനും മറുപടി നൽകാതെ മാറി നിൽക്കുകയായിരുന്നു താരം. ആദ്യ വിവാഹം വേർപിരിഞ്ഞതിന് ശേഷം സംവിധായകനായ ഒരാളെ വിവാഹം രണ്ടാമത് കഴിക്കുകയും എന്നാൽ ദാമ്പത്യ ജീവിതം പരാജയമായതോടെ ഈ വിവാഹ ബന്ധവും താരം വേർപെടുത്തിയിരുന്നു.

മൂന്നാമതും വിവാഹിതയായ താരം ഇപ്പോൾ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. എന്നാൽ ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടു നിന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് മായ മൗഷ്മി. മകൾ ഉണ്ടായ ശേഷമാണ് താൻ അഭിനയ ജീവിതം അവസാനിപ്പിച്ചതെന്നും മകളുടെ കാര്യങ്ങൾ നോക്കാൻ ധാരാളം സമയം ആവിശ്യമായിരുന്നെന്നും മായ മൗഷ്മി പറയുന്നു. മകൾക്കിപ്പോൾ ആറു വയസായെന്നും സ്‌കൂളിൽ പോകാൻ തുടങ്ങിയെന്നും താരം പറയുന്നു. ഇനി അഭിനയ രംഗത്തേക്ക് തിരിച്ചു വരാൻ ആഗ്രഹമുണ്ടെന്നും താരം പറയുന്നു. ശക്തമായ കഥാപാത്രത്തിനുള്ള കാത്തിരിപ്പിലാണ് താനെന്നും മൗഷ്മി വ്യക്തമാക്കി.

താൻ നോർത്ത് ഇന്ത്യക്കാരിയാണെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ താൻ തനി മലയാളിയാണെന്നും അച്ഛനും അമ്മയും വ്യത്യസ്തതയ്ക്ക് വേണ്ടിയാണ് മായാ മൗഷ്മി എന്ന പേര് നൽകിയതെന്നും താരം പറയുന്നു.