മലയാള സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്ത നടിയാണ് പ്രവീണ. 1992 ൽ ഗൗരി എന്ന ചിത്രത്തിൽ കൂടി അരങ്ങേറിയ താരം ഡബ്ബിങ് ആര്ടിസ്റ്റ്, ടെലിവിഷൻ താരം എന്നീ നിലയിൽ തിളങ്ങി വരുകയാണ്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പ്രവീണ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സീരിയൽ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ട പ്രവീണ ഇപ്പോൾ സീരിയലിൽ നിന്നും വിട്ടനിൽകുകയാണ്.
എന്നാൽ നല്ല വേഷങ്ങൾ ലഭിച്ചാൽ തിരികെ വരുമെന്നും മനസ്സിന് സംതൃപ്തി ഉള്ള വേഷങ്ങളാണൾ ലഭിക്കുമ്പോൾ അത് അമ്മ വേഷമാണോ അമ്മുമ്മ വേഷമാണോയെന്ന് താൻ നോക്കാറില്ലന്ന് പ്രവീണ പറയുന്നു, അമ്മ വേഷങ്ങൾ ചെയ്യുന്നതിൽ ഒരു മടിയുമില്ലന്നും. ഒരുപാട് പേര് ചെയ്ത വെച്ച കഥകളും താൻ തന്നെ ചെയ്ത കഥാപാത്രങ്ങളും പിന്നെയും തേടി വന്നപ്പോളാണ് സീരിയലിൽ നിന്നും വിട്ട് നിന്നതെന്ന് പ്രവീണ പറയുന്നു.
സീരിയൽ ചെയ്യുന്നില്ലന്ന് കരുതി ഇരുന്നപ്പോളാണ് 3 മക്കളുടെയും അമ്മയുടെയും കഥ പറയുന്ന കസ്തുരിമാൻ എന്ന പരമ്പരയിലേക്ക് ക്ഷണം ലഭിച്ചത്. കഥയിൽ പുതുമ ഉണ്ടെകിൽ മാത്രമേ താൻ അഭിനയിക്കൂ എന്ന് അവരോട് ആവിശ്യപെട്ടിരിന്നു. കഥയിൽ വ്യത്യാസം ഉണ്ടെന്ന് കണ്ടപ്പോൾ അതിൽ അഭിനയിക്കാൻ വന്നു.
സിനിമയിൽ നിരവധി താരങ്ങളുടെ അമ്മയായി ഇപ്പോൾ വേഷം ഇടാറുണ്ട്. ഇപ്പോളത്തെ പല സീരിയലുകളിലും അമിതമായ മേക്കപ്പാണ്, അമ്മായി അമ്മയ്ക്കും ഒരു ലുക്കും വില്ലത്തിക്ക് വേറെ ഒരു ലുക്കും. ഓരോത്തർക്കും ഓരോ ലുക്ക് നൽകിയാണ് കഥ കൊണ്ട് പോകുന്നത്, അങ്ങനെ ഉള്ളത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതൊന്നും നടിമാർ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമല്ല.
ചാനലുകൾ തമ്മിൽ ഉള്ള റേറ്റിംഗിന് വേണ്ടി ചമയം ഇടണ്ട അവസ്ഥ തനിക്കും വന്നിട്ടുണ്ടെന്നും അതിലും ഭേദം പോയി ചാവുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നും പ്രവീണ പറയുന്നു. അത് കൊണ്ടാണ് മിക്ക സീരിയലുകളും ഉപേക്ഷിക്കാൻ കാരണമെന്നും പ്രവീണ പറയുന്നു