ഡൽഹി: സർക്കാരിന്റെ തീരുമാനങ്ങൾ എല്ലാം തന്നെ അതിവേഗം തന്നെ നടപ്പാക്കിയെന്നും, ഇനിയും സുപ്രധാന തീരുമാനങ്ങൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യെക്തമാക്കി. എന്താണ് ഇനി വരാൻ പോകുന്ന ആ സുപ്രധാന തീരുമാനമെന്ന് കാതോർത്തിരിക്കുകയാണ് രാജ്യത്തെ ജനങ്ങളും ലോകരാഷ്ട്രങ്ങളും. രണ്ടാം മോദി സർക്കാരിന്റെ ഇതുവരെ ഉള്ള പ്രവർത്തികൾ വെറും തുടക്കം മാത്രമാണെന്നും ഇനി ഇതിലും വലുത് കാണാൻ ഇരിക്കുന്നതെ ഉള്ളുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യ ആക്ഷൻ പ്ലാൻ 2020 എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാക്ക് നിരോധനം, രാമക്ഷേത്രത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തു, ഡൽഹിയിലെ അനധികൃത കുടിയേറ്റം ഒഴിപ്പിച്ചു, പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു അങ്ങനെ കുറേ കാര്യങ്ങൾ ചെയ്‌തെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.