ഡൽഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലകളിൽ സുപ്രധാന പ്രഖ്യാപനവുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിൽ നിന്നുള്ള 101 പ്രതിരോധ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് ഇന്ത്യയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ആത്മ നിർഭർ ഭാരതുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനമാണിത്.
പ്രതിരോധ മേഖലയ്ക്ക് വേണ്ടുന്ന ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിച്ചുകൊണ്ട് ആഭ്യന്തര ഉൽപാദനം കൂട്ടാനുള്ള തീരുമാനമാണിതെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു. 2020 നും 2024 നും ഇടയിലുള്ള കാലയളവിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദേശനിർമ്മിത ഉപകരണങ്ങൾ പൂർണമായും രാജ്യത്ത് ഇല്ലാതാകുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഇതിനുവേണ്ടിയുള്ള തീരുമാനമാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.