സുബൈർ കൊലപാതകം ; പ്രതികൾ എത്തിയത് കോഴിക്കടയിൽ ജോലി ചെയ്യുന്ന അലിയാരുടെ കാറിൽ

പാലക്കാട് : എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച രണ്ടാമത്തെ കാർ പോലീസ് കണ്ടെത്തി. പാലക്കാട് സ്വദേശിയായ കൃപേഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കണ്ടെത്തിയത്. കോഴിക്കടയിൽ ജോലി ചെയ്യുന്ന അലിയാരാണ് രണ്ട് വർഷമായി കാർ ഉപയോഗിക്കുന്നതെന്നും കൃപേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് വർഷങ്ങൾക്ക് മുൻപ് അലിയാരുടെ കൂടെ ജോലി ചെയ്യുമ്പോഴാണ് തന്റെ പേരിൽ അലിയാർ കാർ വാങ്ങിയത്. മൂന്ന് വർഷത്തോളം താൻ കാർ ഉപയോഗിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി അലിയാർ തന്നെയാണ് കാർ ഉപയോഗിക്കുന്നതെന്നും കൃപേഷ് പറയുന്നു. കഞ്ചിക്കോടിന് സമീപം ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്.

  കെ ടി ജലീലിനെയും ബിനീഷ് കോടിയേരിയും വീണ്ടും ചോദ്യം ചെയ്യും

അതേസമയം സുബൈറിനെ ഇടിച്ച് വീഴ്ത്തിയ കാർ സഞ്ജിത്തിന്റേത് ആണെന്ന് സഞ്ജിതിന്റെ കുടുംബം പറഞ്ഞു. സഞ്ജിത് കൊല്ലപ്പെടുന്നതിന് ഒന്നര മാസം മുൻപ് കാർ വർക്ഷോപ്പിൽ കൊണ്ട് പോയതായും നന്നാക്കാൻ പണമില്ലാത്തതിനാണ് തിരിച്ച് കൊണ്ടുവന്നില്ലെന്നും കുടുംബം പറയുന്നു. സഞ്ജിതിന്റെ മരണത്തിന് ശേഷം കാറിനെ കുറിച്ച് അന്വേഷിച്ചില്ലെന്നും സഞ്ജിതിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

Latest news
POPPULAR NEWS