സുരേഷ്ഗോപിയോടൊക്കെ ഉള്ളത് വ്യക്തിപരമായ ഇഷ്ടമാണ് അതിന്റെ പേരിൽ സിനിമ ലഭിച്ചെങ്കിലും സിനിമ വേണ്ടെന്ന് വയ്ക്കും

താനൊരു കോൺഗ്രസ്സ് അനുഭാവി ആണെങ്കിലും സുരേഷ്‌ഗോപിക്കെതിരെ പ്രചരണത്തിന് പോകില്ലെന്ന് ചലച്ചിത്രതാരം സലിം കുമാർ. രാഷ്ട്രീയം കാരണമാക്കി ബിജെപിക്കാരനെയോ മാര്കിസ്റ്റ്കാരനെയോ ശത്രുക്കളായി കാണാൻ ആകില്ലെന്നും സലിം കുമാർ പറഞ്ഞു.

കോൺഗ്രസിനായി പ്രചാരണം നടത്തുമ്പോൾ സുഹൃത്തുക്കളാണ് മറുപക്ഷത്തെങ്കിൽ താൻ പോകാറില്ലെന്നും മുകേഷിനെതിരെയും,സുരേഷ് ഗോപിക്കെതിരെയും പ്രചാരണത്തിന് താൻ പോയില്ലെന്നും അവർ തന്റെ സുഹൃത്തുക്കളാണെന്നും സലിം കുമാർ പറഞ്ഞു.

  "ഞാൻ മദ്യപിക്കാറുണ്ട്" അത് തുറന്നു പറയുന്നത് കുഴപ്പമായി തോന്നുന്നില്ലെന്നു വീണ നന്ദകുമാർ

സുഹൃത്തുക്കളെ സുഹൃത്തുക്കളായി കാണാനും രാഷ്ട്രീയക്കാരനെ രാഷ്ട്രീയക്കാരായി കാണാനും തനിക്കറിയാം. സുരേഷ്ഗോപിയോടൊക്കെ ഉള്ളത് വ്യക്തിപരമായ ഇഷ്ടമാണ് അതിന്റെ പേരിൽ സിനിമ ലഭിച്ചെങ്കിലും സിനിമ വേണ്ടെന്ന് വെയ്ക്കുമെന്നും സലിം കുമാർ പറഞ്ഞു.

Latest news
POPPULAR NEWS