സുരേഷ് ഗോപി എംപിയുടെ ഇടപെടൽ വിജയം കണ്ടു, കുട്ടികൾക്ക് വിദേശത്ത് നിന്നും വരാൻ ഇനി ഒ സി ഐ കാർഡിന്റെ ആവശ്യമില്ല

ന്യൂയോർക്ക്: വിദേശത്ത് നിന്നും കുഞ്ഞുങ്ങളുമായി നാട്ടിലേക്ക് വരാനാവാതെ ലോസ് ആഞ്ചൽസിൽ കുടുങ്ങിയ സ്റ്റുഡൻസ് വിസയിലുള്ള മലയാളി കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി എം പി. തുടർന്ന് ഉള്ള ഇടപെടലിന്റെ അടിസ്ഥാനത്തിൽ ഇനി മുതൽ ഒ സി ഐ കാർഡില്ലാത്ത കുട്ടികൾക്ക് നാട്ടിലേക്ക് യാത്ര ചെയ്യാനാകും. സുരേഷ് ഗോപി എം പിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനായി പ്രത്യേക ഓർഡിനൻസും പുറത്തിറക്കി. മലയാളി കുടുംബത്തിന് നാട്ടിലേക്ക് തിരികെ പോകാനാവാതെ വന്നതിനെ തുടർന്ന് എം പിയുടെ സഹായം തേടുകയായിരുന്നു.

  മാവൂരിൽ ആറുവയസുകാരിയെ പീഡിപ്പിച്ച നാല്പത്തിമൂന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

ടിക്കറ്റ് അടക്കമുള്ള കാര്യങ്ങൾ ഒരുക്കിയപ്പോൾ കുട്ടിയ്ക്ക് വിസ ഇല്ലെന്നുള്ള കാര്യം പിന്നീടാണ് അറിഞ്ഞത്. തുടർന്ന് സുരേഷ് ഗോപി എംപിയുമായി ബന്ധപ്പെടുകയും അദ്ദേഹം ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം മന്ത്രിസഭയിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഒ സി ഐ കാർഡില്ലെതെ കുട്ടികൾക്ക് ഇന്ത്യയിലേക്ക് വരുമെന്നുള്ള പ്രത്യേക ഓർഡിനൻസ് ഇറക്കുകയായിരുന്നു.

Latest news
POPPULAR NEWS