സുശാന്ത് അവസാനമായി അഭിനയിച്ച ചിത്രത്തിലെ ടൈറ്റിൽ സോങ് പുറത്തിറക്കി ; വിശ്വസിക്കാനാവാതെ ആരാധകർ

സിനിമ പ്രേമികളുടെ പ്രിയ താരം സുശാന്ത് സിംഗ് നെ മരിച്ച നിലയിൽ കണ്ടെത്തിയത് സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ നഷ്ടമായ പ്രിയ നടന്റെ ഫോട്ടോകളും വീഡിയോകളും പലരും പങ്കുവെച്ചിരുന്നു. സുശാന്തിന്റെ വേർപാടിൽ ബോളിവുഡിലെ പ്രമുഖ നടന്മാർക്ക് നേരെ പോലും വിവാദങ്ങളും വിമർശങ്ങളും ചെന്നെത്തിയിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നിൽ ആർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷണവും നടന്നു വരുകയാണ്.

ഇന്ത്യയുടെ സംഗീത വിദഗ്ദ്ധൻ ഓസ്കാർ അവാർഡ് ജേതാവായ എ. ആർ റഹ്‌മാൻ ചിട്ടപ്പെടുത്തിയ സംഗീത്തിനാണ് സുശാന്ത് അവസാനമായി നൃത്തം ചെയ്തത്. ദിൽ ബേച്ചാരയുടെ ടൈറ്റില് സോങ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പങ്കുവെച്ചതോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുശാന്ത് അഭിനയിച്ച നൃത്ത രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് നടിയും നൃത്ത സംവിധായകയുമായ ഫറാഖാനാണ്‌. ഹോളിവുഡ് ചിത്രം അവഞ്ചേഴ്സിനെ പിന്തള്ളി കൊണ്ടാണ് താരം അഭിനയിച്ച ഇ ചിത്രത്തിന്റെ ട്രെയ്ലർ വൈറലായി മാറിയത്.

  മോഹൻലാലിനേക്കാളും പ്രതിഫലം വാങ്ങിയ താരം, പരാജയപ്പെട്ട രണ്ട് വിവാഹങ്ങൾ ; അംബികയുടെ ജീവിതം ഇങ്ങനെ

ഇ സിനിമയിൽ സുശാന്തിന്റെ നായികയായി എത്തിയിരിക്കുന്നത് സഞ്ജന സാങ്കിയാണ്. വൻ പ്രതീക്ഷയോടെയാണ് ദിൽ ബേച്ചാര ഇറങ്ങാൻ ഇരിക്കുന്നത്. ഡാൻസ് കളിക്കുന്ന തങ്ങളുടെ പ്രിയനടൻ മരണപെട്ടു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് ആരാധകർ ഇ വീഡിയോക്ക് താഴെ ഏറെയും കമന്റ്‌ ചെയ്തിരിക്കുന്നത്. ജൂലൈ 24 ന് ഡിസ്നി ഹോട്സ്റ്റാർ ഒടിടി പ്ലാറ്റ് ഫോമിൽ കൂടിയാണ് റിലീസിന് എത്തുന്നത്.

Latest news
POPPULAR NEWS