സുശാന്ത് സിംഗിന്റെ മരണം ; കൊലപാതകമാണെന്ന ആരോപണം തള്ളി ഫൊറന്സിക്ക് വിഭാഗം

മുംബൈ : ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി ഫൊറന്സിക്ക് അന്വേഷണ വിഭാഗം. സുശാന്തിന്റെ ആന്തരികാവയവങ്ങളിൽ വിഷാശം കണ്ടെത്താനായില്ല എന്നാണ് വിവരം. ഇത് സംബന്ധിച്ച വിവരങ്ങൾ ഫോറൻസിക് വിഭാഗം സിബിഐക്ക് കൈമാറി.

ഫൊറന്സിക്ക് വിഭാഗത്തിന്റെ പുതിയ വെളിപ്പെടുത്തലോടെ സുശാന്ത് സിംഗിന്റെ കാമുകി റിയ ചക്രവർത്തി ഉൾപ്പെട്ട ലഹരി മരുന്ന് കേസുകൾക്ക് സുശാന്തിന്റെ മരണവുമായി ബന്ധമില്ലെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ റിയ തന്റെ മകന് വിഷം നൽകി കൊലപ്പെടുത്തി എന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്.