സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി കടത്തുകാർക്ക് പണം കൈമാറിയ സംഭവത്തിൽ റിയ ചക്രബർത്തിയെ അറസ്റ്റുചെയ്തേക്കും

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ റിയാ ചക്രവർത്തിയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. റിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻ സി ബി ( നർക്കോട്ടിക്സ് കണ്ട്രോൾ ബ്യുറോ) ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസിലാണ് നടപടിയെടുത്തത്. റിയ ചക്രബർത്തിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലഹരി കടത്തുകാർക്ക് പണം കൈമാറിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് റിയാ ചക്രബർത്തിക്കെതിരെ നടപടിയ്ക്കൊരുങ്ങുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയും സുശാന്ത് സിംഗിന്റെ മുൻ മാനേജർ സാമുവൽ മിറാൻഡയും അറസ്റ്റിലായിരുന്നു. സുശാന്ത് സിങ്ങിന് ലഹരി മരുന്ന് എത്തിച്ച് നൽകിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 6:40 ന് റിയയുടെയും ഏഴേ കാലിന് സാമുവൽ മിറാൻഡയുടെയും വീടുകളിൽ എത്തിയ നാർക്കോട്ടിക് സംഘം പരിശോധന നടത്തുകയായിരുന്നു. സാമുവേലിന്റെ ഫോണും ലാപ്ടോപ്പും ഷോവിക്കിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിരുന്നു. ഷോവിക് വഴിയാണ് സാമുവൽ സുശാന്ത് സിംഗിനു ലഹരി മരുന്ന് എത്തിച്ച് നൽകിയതെന്നാണ് ലഭിക്കുന്ന വിവരം.