സുശാന്ത് സിംഗിന്റെ വിയോഗത്തിൽ മനംനൊന്ത് പതിമൂന്നുകാരി ആ-ത്മഹത്യ ചെയ്തു

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന്റ വിയോഗത്തിൽ മനംനൊന്ത് 13 കാരിയായ പെൺകുട്ടി ആ-ത്മഹത്യ ചെയ്തു. വിഷാദരോഗം മൂലം ആ-ത്മഹത്യ ചെയ്ത സുശാന്തിന്റെ മരണത്തിൽ നിരവധി ആരാധകർ സങ്കടം അറിയിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ചത്തീസ്ഗഢ് ദുർഗ്ഗ്‌ ജില്ലയിലെ ഏഴാംക്ലാസ് വിദ്യാർത്ഥിനി ആ-ത്മഹത്യ ചെയ്തത്. സംഭവം നടക്കുന്ന സമയത്ത് പെൺകുട്ടി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളുവെന്ന് പോലീസ് പറയുന്നു.

വീട്ടുകാർ വന്നപ്പോൾ വീട് പൂട്ടിയിട്ടിരുന്നതിനാൽ പിന്നിലെ വാതിലിൽകൂടി നോക്കിയപ്പോൾ മകൾ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു പിതാവ് കാണുന്നത്. കുട്ടിയുടെ ആ-ത്മഹത്യാക്കുറിപ്പിൽ പറയുന്നത് സുശാന്തിന്റെ മരണം എനിക്ക് താങ്ങാനാവില്ലെന്നും അതുകൊണ്ട് സുശാന്തിനൊപ്പം ഞാനും പോകുന്നുവെന്നായിരുന്നു എഴുതിയിരുന്നത്. സുശാന്തിന്റെ കടുത്ത ആരാധികയായിരുന്ന പെൺകുട്ടി വിയോഗത്തെ ഏറെ വിഷമതകൾ അനുഭവിച്ചിരുന്നതായും എന്നിട്ടും തുടർച്ചയായി അവൾ സുശാന്തിന്റെ സിനിമകളും പാട്ടുകളും കണ്ടിരുന്നതായും കുട്ടിയുടെ പിതാവ് പറഞ്ഞു.

പോലീസ് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഇതോടെ സുശാന്തിന്റെ മരണത്തിൽ നിരാശയോടെ ആ-ത്മഹത്യ ചെയ്തവരുടെ എണ്ണം നാലായി ഉയർന്നു. നേരത്തെ 12 വയസ്സുള്ള ആറാം ക്ലാസ് വിദ്യാർത്ഥിയും ഒറീസയിൽ മറ്റൊരു യുവതിയും സുശാന്തിന്റെ വിയോഗത്തെ തുടർന്ന് ആ-ത്മഹത്യ ചെയ്തിരുന്നു.