ടെലിവിഷൻ അവതാരകയും ബിഗ്ബോസ് താരവുമായ എലീന പടിക്കൽ വിവാഹിതയായി. കോഴിക്കോട് സ്വദേശിയും ബിസിനസുകാരനുമായ രോഹിത് ആണ് വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോഴിക്കോട് വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
നിരവധി ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിരുന്ന എലീന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ്ബോസ് സീസൺ രണ്ടിൽ മത്സരാര്ഥിയായിരുന്നു. കോട്ടയം സ്വദേശിയായ എലീന മോഡലിംഗ് രംഗത്തും സജീവമാണ്.
ഏഴുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് അലീനയും രോഹിതും വിവാഹിതരായത്. എലീനയുടെ സുഹൃത്തിനെ കാണാൻ ബാംഗ്ലൂരിലെത്തിയ താരം സുഹൃത്തിന്റെ സുഹൃത്തായ രോഹിതിനെ പരിചയപ്പെടുകയും പിന്നീട് പ്രണയമായി മാറുകയുമായിരുന്നു.