വരാപ്പുഴ : സുഹൃത്തിന്റെ പുതിയ ബൈക്കിൽ യാത്ര ചെയ്ത വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചു. പ്ലസ് വൺ,പ്ലസ് ടു വിദ്യാർത്ഥികളാണ് മരിച്ചത്. സുഹൃത്തിന്റെ പുതിയ ബൈക്കിൽ യാത്ര ചെയ്യവേ നിയന്ത്രണം തെറ്റി മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഒളനാട് പുഞ്ചക്കുഴി സ്വദേശി ലിജോ, കുട്ടിനകം കാട്ടിൽ വൈഷ്ണവ് എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്. ലിജോ ആയിരുന്നു ബൈക് ഓടിച്ചിരുന്നത്. പുറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന വൈഷ്ണവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ ലിജോയെ ഉടൻ തന്നെ കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്തരിക രക്സ്തസ്രാവത്തെ തുടർന്നാണ് ലിജോ മരണപ്പെട്ടത്.