സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന് മദ്യപിച്ച യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന് മദ്യപിച്ച യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലാ കൊഴുവനാൽ സ്വദേശിയായ സുധീഷ് (31) നെയാണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആർമഭിച്ചു.

ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ സുധീഷിന്റെ മൃദദേഹം കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന് മദ്യപിച്ച സുധീഷിനെ കാണാതാവുകയും തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്നും മൃദദേഹം കണ്ടെത്തുകയായിരുന്നു.

  സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനെട്ട്കാരൻ അറസ്റ്റിൽ

പോലീസിന്റെ നേതൃത്വത്തിൽ പാലാ അഗ്നിശമന സേന സ്ഥലത്തെത്തി മൃദദേഹം പുറത്തെടുത്തു. സുധീഷിന്റെ മരണം അത്മഹത്യയാണോ, അപകട മരണമാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. അതേസമയം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃദദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

Latest news
POPPULAR NEWS