സൂപ്പർസ്റ്റാറുകളുടെ നായികയായെത്തിയെ നടി ഇപ്പോൾ കാറ്ററിംഗ് ചെയ്ത് ജീവിക്കുന്നു ; ആതിരയുടെ ജീവിതം ഇങ്ങനെ

പഴയകാല നായികമാരിൽ പലരും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ ഒരു കാലത്ത് മലയാള ചലച്ചിത്രത്തിൽ സജീവ സാന്നിധ്യമായിരുന്ന നടിയായിരുന്നു ആതിര. സിനിമയെകുറിച്ച്കൂടുതലൊന്നും അറിയാത്ത കാലത്തായിരുന്നു ആതിര ചലചിത്ര ലോകത്തേക്ക് കടന്നു വന്നത്. മമ്മുട്ടിയെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായ ദാദാസാഹിബിലെ നായിക കൂടിയായിരുന്നു ആതിര. ഇത് കൂടാതെ അണുകുടുംബം, കരിമാടികുട്ടൻ,ഭർത്താവുദ്യോഗം, കാക്കി നക്ഷത്രം എന്നീ ചിത്രങ്ങളിലും ആതിര അഭിനയിച്ചു.

രാമമംഗലം ഇളമണ്ണ് മനയിൽ ജനിച്ച താരം കോട്ടയകാരനായ പാചക വിദഗ്ധൻ വിഷ്ണു നമ്പുതിരിയെ വിവാഹം കഴിച്ചു. വിവാഹത്തോടെ താരം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോൾ ഭർത്താവിനോടൊപ്പം കേറ്ററിങ് സർവീസ് നടത്തി ജീവിക്കുകയാണ്. വിവാഹത്തോടെയാണ് താൻ നേരായ വഴിക്കെത്തിയതെന്നും സിനിമ ഒരു ട്രാപ്പാണെന്നും താരം പറയുന്നു. വിവാഹ സദ്യ ഒരുക്കാൻ താനും ഭർത്താവും മാത്രം മതിയെന്ന് ആതിര പറയുന്നു. സിനിമയെക്കാൾ തൊഴിലിനോടാണ് ആതിരയിക്ക് ആദരവ്. “സിനിമയിൽ നിന്നു കണ്ണുനീർ മാത്രമാണ് കുറ്റിച്ചതെന്നും. അധ്വാനിച്ചു ജീവിക്കുന്നതിന്റെ സംതൃപ്തി വലുതാണെന്നും താരം പറയുന്നു. സിനിമ ഒരു ട്രാപ്പാണെന്നാണ് ആതിര പറയുന്നത് അതൊരു മോഹമായി തോന്നിയാൽ കുടുങ്ങുമെന്നും വിവാഹത്തോടെ താൻ രക്ഷപെട്ടുമെന്നുമാണ്താരം പറയുന്നത്. തനിക്ക് മനസമാധാനം നിറഞ്ഞൊരു ജീവിതമുണ്ട് സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു നടിക്ക് അതിന് സാധിക്കുമോ എന്ന് എനിക്ക് സംശയമുണ്ട്’ ആതിര പറഞ്ഞു.

Also Read  23 വർഷം മുൻപ് ഞാൻ അഭിനയിച്ച സൂപ്പർഹിറ്റ് പടം കണ്ടത് ലോക്ക് ഡൌൺ സമയത്ത്, സത്യം വെളുപ്പെടുത്തി ലാലേട്ടൻ

കാറ്ററിങ് ജോലിയിൽ ഭർത്താവിനെ സഹായിക്കുകയാണ് ഇപ്പോൾ പ്രധാന വിനോദമെന്നും ആതിര പറയുന്നു. വിവാഹ ചാടങ്ങു കളിലൊക്കെ പങ്കെടുക്കുമ്പോൾ ചിലയാളുകൾ ഫോട്ടോ എടുക്കാൻ വരാറുണ്ടെന്നും. വീണ്ടും സിനിമയിലോ സീരിയലിലോ അഭിനയിച്ചൂടെ എന്ന് അവർ ചോദിക്കാറുണ്ടെന്നും താരം പറയുന്നു. കഴിഞ്ഞകാലത്തെകുറിച്ച് ഓർക്കാൻ താൻ ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞത് കഴിഞ്ഞു അധ്വാനിച്ചു കിട്ടുന്ന സമ്പത്തും സമാധാനവുമാണ് ജീവിതത്തിൽ സന്തോഷം തരുന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും താരം പറയുന്നു.