തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റ് പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തം ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റ് പരിസരത്ത് സംഘർഷം. സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതിഷേധിച്ച് ബിജെപി നേതാക്കളും പോലീസും തമ്മിലാണ് സംഘർഷമുണ്ടായത്. സമരക്കാർ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നത് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ട് വിലക്കുകയുണ്ടായി. കൂടാതെ മാധ്യമങ്ങളെ പുറത്താക്കുകയും ചെയ്തു. സെക്രട്ടറിയേറ്റിനു മുന്നിൽ രാഷ്ട്രീയ പ്രസംഗവും സമരവും അനുവദിക്കില്ലെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്. തീപിടുത്തവുമായി ബന്ധപ്പെട്ടുള്ള സംഭവം നിഷ്പക്ഷമായ രീതിയിൽ അന്വേഷിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
തങ്ങൾക്ക് രാഷ്ട്രീയ അജണ്ട ഇല്ലെന്നും ജോലി ചെയ്യാൻ അനുവദിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. തീപിടുത്തത്തിൽ ഒട്ടേറെ ഫയലുകൾ നശിച്ചു. എന്നാൽ പ്രധാന ഫയലുകൾ എല്ലാം സുരക്ഷിതമാണെന്ന് ഗസ്റ്റ് ഹൗസ് ബുക്കിംഗുമായി ബന്ധപ്പെട്ടുള്ള ഫയലുകളാണ് കത്തിനശിച്ചതെന്നും പൊതുഭരണ അഡീഷണൽ സെക്രട്ടറി പി ഹണി അറിയിച്ചു. സെക്രട്ടറിയേറ്റ് പരിസരത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡണ്ട് വി വി രാജേഷ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ ബിജെപി, കോൺഗ്രസ് പ്രവർത്തകരും എത്തിയിട്ടുണ്ട്.
-Advertisements-
സെക്രട്ടറിയേറ്റ് തീപിടുത്തം; ബിജെപി നേതാക്കളും പോലീസും തമ്മിൽ സംഘർഷം

-Advertisements-
-Advertisements-