സെപ്റ്റംബർ അവസാനത്തോടെ രാജ്യത്ത് കോവിഡ് വൈറസ് ഇല്ലാതാകുമെന്ന് വിദഗ്ദ്ധരുടെ പഠന റിപ്പോർട്ട്

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം സെപ്റ്റംബറോട് അവസാനിക്കുമെന്ന് വിദഗ്ധർ പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ അനിൽ കുമാർ, ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ രൂപാലി റോയ് എന്നിവർ ചേർന്നു എപ്പിഡമോളജി ഇന്റർനാഷണൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. രാജ്യത്തെ വൈറസ് ബാധിതരുടെയും മരിച്ചവരുടെയും രോഗമുക്തി നേടുന്നവരുടെയും കണക്കുകൾ പരിശോധിച്ചു കൊണ്ടാണ് ഇത്തരം ഒരു നിഗമനത്തിൽ എത്തിച്ചേർന്നത്.

  ഇന്ന് എത്തും രണ്ട് വിമാനങ്ങൾ കൂടി, വന്ദേ ഭാരത് മിഷൻ

റിലേറ്റീവ് റിമൂവർ റേറ്റ് (ആർ ആർ ആർ ) എന്ന ഏകകം ഉപയോഗിച്ച് ബെയ്ലീസ് മോഡൽ എന്ന ഗണിത മാതൃകയിലാണ് ഇത്തരം ഒരു നിഗമനത്തിൽ എത്തിച്ചേർന്നത്. മെയ് 19 ന് ആർ ആർ ആർ 42 ശതമാനമായിരുന്നത് ഇപ്പോൾ 50 ശതമാനമായി ഉയർന്നു. എന്നാൽ സെപ്റ്റംബർ മാസത്തോട് ഇത് 100 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

Latest news
POPPULAR NEWS