സെറ്റിൽ വച്ചു സലിം കുമാറുമായി ചെറിയ കശപിശ ഉണ്ടായി ; സലിം കുമാറിനോട് സോറി പറഞ്ഞ് ദിലീപിന്റെ നായിക

ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് ജ്യോതികൃഷ്ണ. ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ അഭിനയം ജ്യോതികൃഷ്ണയെ മലയാളസിനിമയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു താരമാക്കി മാറ്റി. അതിനുശേഷം ഒരു പിടി നല്ല കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചു. അടുത്തിടെ സ്വർണ കടത്തുമായി ബന്ധപ്പെട്ട് താരത്തിന്റെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന തരത്തിൽ വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൻ വിവാദമുണ്ടാക്കിയിരുന്നു. അതിനു മറുപടിയായി ഭർത്താവിന്റെ കൂടെയുള്ള ഒരു വിഡിയോ ആയിരുന്നു താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. എന്നാൽ ഇപ്പോൾ ജ്യോതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു സോറി ചലഞ്ചു വിഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. നമ്മൾ അറിഞ്ഞോ അറിയാതെയോ ആരോടെങ്കിലും മോശമായി പെരുമാറുകയോ അവരെ വേദനിപ്പിക്കുനതരത്തിൽ എന്തെങ്കിലും പ്രവർത്തി ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ഒരു മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങൾ ആണ് അതെങ്കിൽ അവരുമായിട്ടുള്ള പ്രശ്നം അവിടെ തീരും. അങ്ങനെ സോറി പറഞ്ഞു അവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ നമുക്ക് സാധിക്കും. അങ്ങനെ ചെയ്യുകയാണെങ്കിൽ താൻ ആദ്യം സോറി പറയുന്നത് സലിം കുമാർ ചേട്ടനോട് ആയിരിക്കും എന്ന് ജ്യോതി പറയുന്നു. അതിന്റെ കാരണം, മൂന്നാംനാൾ ഞായറാഴ്ച എന്ന സിനിമയുടെ സെറ്റിൽ വച്ചു സലിം കുമാറുമായി ചെറിയ കശപിശ ഉണ്ടായി തന്റെ അറിവില്ലായ്മകൊണ്ട് എന്തൊക്കെയോ പറഞ്ഞു.

അന്ന് അവിടെ നിന്ന് പോകുമ്പോൾ ചേട്ടനോടൊഴികെ എല്ലാവരോടും യാത്ര പറഞ്ഞു. എന്നാൽ പിന്നീട് ഞാൻ കാണിച്ചത് മോശമായി എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ സംഭവത്തിനു ശേഷം ഒരുപാട് തവണ സംസാരിച്ചിട്ടുണ്ടെങ്കിലും സോറി പറയാൻ അവസരം കിട്ടിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ അവസരത്തിൽ ഞാൻ അദ്ദേഹത്തോട് മാപ്പ്സോറി ചലഞ്ചു വീഡിയോയിലൂടെ താരം പറഞ്ഞത്.