സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണം സോഷ്യൽ മീഡിയയിൽ ആഘോഷിച്ചവർ കുടുങ്ങും

സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണം സോഷ്യൽ മീഡിയയിൽ ആഘോഷിച്ചവർ കുടുങ്ങും. കേന്ദ്ര ഏജൻസികൾ ഇക്കാര്യം ഗൗരവമായാണ് കാണുന്നത്. പ്രാദേശിക മാധ്യമങ്ങൾ മുതൽ അന്തർദേശിയ മാധ്യമങ്ങളുടെ വാർത്തകളിൽ നിരവധിപേർ സന്തോഷം പങ്കിട്ടതായി കേന്ദ്ര ഏജൻസികൾ നിരീക്ഷിച്ചതായാണ് വിവരം.

അന്തർദേശിയ മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പാകിസ്ഥാനിൽ നിന്നുള്ളവരും ഇന്ത്യയിൽ നിന്നുള്ളവരും സന്തോഷം പങ്കുവെച്ച് കമന്റ് ചെയ്തിട്ടുണ്ട്. ഇതിൽ പകുതിയിൽ അധീകവും മലയാളികളാണ് . കേരളത്തിൽ സ്പ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന വാർത്തകൾ ശരിവയ്ക്കുന്ന തരത്തിലാണ് രാജ്യത്തിൻറെ സൈനിക മേധാവിയുടെ മരണം കേരളത്തിലെ ചിലർ ആഘോഷമാക്കിയത്.

  മാനന്തവാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

മലയാള വാർത്ത ചാനലുകളുടെ സോഷ്യൽ മീഡിയ പേജുകളിലും മുസ്‌ലിം തീവ്രവാദികളുടെ ആഘോഷം അതിര് കടന്നിരുന്നു. കശ്മീർ ഉൾപ്പെടെയുള്ള ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുത്ത സൈനിക മേധാവിയാണ് ബിപിൻ റാവത്ത്.

രാജ്യം ഒന്നടങ്കം കണ്ണീരണിഞ്ഞപ്പോൾ ആഘോഷമാക്കിയ പ്രൊഫൈലുകൾ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഹേറ്റ് ക്യമ്പയിൻ തുടങ്ങിയതിന്റെ ഉറവിടവും കേന്ദ്ര ഏജൻസികൾ പരിശോധിക്കും. പുൽവാമയിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടപ്പോഴും സമാന രീതിയിൽ ആഘോഷങ്ങൾ നടന്നിരുന്നു.

Latest news
POPPULAR NEWS