സൈബർ അക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ജീവനൊടുക്കേണ്ടി വരുമെന്ന് രേഷ്മയുടെ കുടുംബം

കണ്ണൂർ : സിപിഎം പ്രവർത്തകരുടെ സൈബർ അക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ജീവനൊടുക്കേണ്ടി വരുമെന്ന് രേഷ്മയുടെ കുടുംബം. സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച രേഷ്മയ്ക്കും കുടുംബത്തിനും നേരെ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ സൈബർ അക്രമണം നടന്നിരുന്നു. ഇതിനെതിരെ രേഷ്മ മുഖ്യമന്ത്രിക്ക് പരാതിയും കഴിഞ്ഞ ദിവസം നൽകിയിരുന്നു.

പാർട്ടിയിലും,മുഖ്യമന്ത്രിയിലും വിശ്വാസമുണ്ടെന്നും സൈബർ അക്രമണം എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും ഇനിയും ഇത് തുടർന്നാണ് ജീവനൊടുക്കേണ്ടി വരുമെന്നും അതല്ലാതെ മറ്റ് മാർഗമില്ലെന്നും കുടുംബം പറയുന്നു. അയൽക്കാരനായ മുഖ്യമന്ത്രിയിൽ വിശ്വാസമുള്ളത്കൊണ്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. നടപടി സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും ഞങ്ങൾക്ക് പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നും കുടുംബം വ്യക്തമാക്കി.

  കമ്മ്യൂണിസ്റ്റുകാർ ചീഞ്ഞ മുട്ടയാണെന്ന് കൊടിയേറി ബാലകൃഷ്ണൻ

എംവി ജയരാജൻ അടക്കമുള്ള നേതാക്കൾ അശ്ലീല ചുവയോടെയാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ രേഷ്മ പറഞ്ഞിരുന്നു. അതേസമയം ജോലി ചെയ്തിരുന്ന സ്‌കൂൾ രേഷമയെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ രേഷ്മ രാജി കത്ത് നൽകി.

Latest news
POPPULAR NEWS