സൈബർ സെൽ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ലൈംഗീക അതിക്രമം യുവാവ് അറസ്റ്റിൽ

സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണ് നിങ്ങളുടെ നഗ്ന്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് സ്ത്രീകൾ താമസിക്കുന്ന വീടുകളിലെത്തി തട്ടിപ്പ് നടത്തുകയും തുടർന്ന് ശരീരത്തിന്റെ അളവെടുക്കണമെന്ന് പറഞ്ഞ് ലൈംഗിക അതിക്രമവും കാണിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുരുവാപ്പുഴ സ്വദേശി ദീപ്‌കൃഷ്ണനാണ് അറസ്റ്റിലായത്.

സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകൾ കണ്ടെത്തിയാണ് പ്രതി കൃത്യം ചെയ്യുന്നത്. സ്ത്രീകളുള്ള വീട്ടിലെത്തി സൈബർസെൽ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും നിങ്ങളുടെ നഗ്ന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തതായി കണ്ടെത്തിയെന്നും പറയുകയും അന്വേഷണത്തിന്റെ ഭാഗമായി ശരീരത്തിന്റെ അളവെടുക്കണമെന്നും പ്രതി ആവശ്യപ്പെടും തുടർന്നാണ് ലൈംഗീക അതിക്രമം നടത്തുക.

Also Read  സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ; മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും

ശരീരത്തിന്റെ അളവെടുക്കുന്നതിന് മുൻപ് സ്ത്രീകളിൽ നിന്നും ഇയാൾ സമ്മതപത്രം എഴുതി വാങ്ങുകയും ചെയ്യും. ഇത്തരത്തിൽ അതിക്രമം നേരിട്ട യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.