സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും പൗരത്വം നഷ്ടമായേക്കുമെന്നു സുബ്രമണ്യൻ സ്വാമി

കോൺഗ്രസ്‌ നേതാക്കളായ സോണിയ ഗാന്ധിയുടെയും മകനായ രാഹുൽ ഗാന്ധിയുടെയും പൗരത്വം നഷ്ടമായേക്കുമെന്നു ബിജെപി വക്താവ് സുബ്രമണ്യൻ സ്വാമി വ്യക്തമാക്കി. ഇംഗ്ളണ്ടിൽ ബിസിനസ്‌ ആവശ്യത്തിനായി രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യൻ പൗരത്വം നിലനിൽക്കുമ്പോൾ മറ്റൊരു രാജ്യത്തിന്റെ പൗരത്വം കൂടി സ്വീകരിച്ചാൽ ഇന്ത്യയിലെ പൗരത്വം നഷ്ടമാകുമെന്നും സുബ്രമണ്യൻ സ്വാമി വ്യക്തമാക്കി. പക്ഷെ അദ്ദേഹത്തിന്റെ അച്ഛൻ രാജീവ്‌ ഗാന്ധി ഇന്ത്യൻ പൗരനായത് കൊണ്ടു രാഹുലിന് വീണ്ടും ഇന്ത്യൻ പൗരത്വത്തിനു അപേക്ഷ നൽകാൻ സാധിക്കുമെന്നും സുബ്രമണ്യൻ സ്വാമി പറഞ്ഞു.

Also Read  സാമൂഹിക അകലം പാലിച്ചാൽ അത് നമ്മുടെ മതത്തിനെതിര്: കൊറോണയ്ക്കെതിരെയുള്ള സർക്കാർ നിർദേശം ലംഘിക്കാൻ ആഹ്വാനം ചെയ്യുന്ന മൗലാന സാദിന്റെ ശബ്ദ സന്ദേശം പോലീസിന്

കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ വ്യാജപ്രചാരണങ്ങൾ പ്രചരിപ്പിച്ചു വിഭാഗീയത സൃഷ്ടിക്കാൻ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്നവരെ പരസ്യ സംവാദത്തിനു സുബ്രമണ്യൻ സ്വാമി വെല്ലുവിളിക്കുകയും ചെയ്തു. എന്താണ് പൗരത്വ നിയമമെന്ന് പോലും മനസിലാക്കാതെയാണ് ഇവർ അതിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.