സോണിയ ഗാന്ധിയെ പരാമർശിച്ചതിനു അർണാബ് ഗോസ്വാമിയെ 12 മണിക്കൂർ അടച്ചിട്ട മുറിയിൽ ചോദ്യം ചെയ്തു

കോൺഗ്രസ്‌ നേതാവ് സോണിയ ഗാന്ധിയെ കുറിച്ച് പരാമർശിച്ച റിപ്പബ്ലിക് ടിവി ഉടമയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ അർണാബ് ഗോസ്വാമി പരാമർശത്തിൽ ഉറച്ചു തന്നെ നിൽക്കുന്നുവെന്ന് വെളിപ്പെടുത്തി. അർണബിനെ എൻ എം ജോഷി മാർഗ് പോലീസ് സ്റ്റേഷനിൽ വെച്ച് ഇത് സംബന്ധിച്ച് 12 മണിക്കൂറിൽ കൂടുതൽ സമയം ചോദ്യം ചെയ്തിരുന്നു. ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കവെയാണ് അർണാബ് തീരുമാനത്തിൽ ഉറച്ചു തന്നെ നിൽക്കുന്നുവെന്നുള്ള കാര്യം വെളിപ്പെടുത്തിയത്.

ഞാൻ എന്റെ പരാമർശത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു. അതിനു വേണ്ടുന്ന തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ചോദ്യങ്ങൾക്ക് ഞാൻ നൽകിയ മറുപടിയിൽ പോലീസുകാരും സംതൃപ്തരാണ്. ഇതിന്റെ അപ്പുറത്തുള്ള കാര്യങ്ങൾ സംഭവിച്ചാലും എന്റെ ചോദ്യങ്ങൾ ഞാൻ ഉയർത്തുക തന്നെ ചെയ്യും. എന്റെ ഷോ തുടരുക തന്നെ ചെയ്യും. സത്യം മാത്രമേ ജയിക്കുകയുള്ളു എന്ന കാര്യത്തിൽ ഞാൻ ഉറച്ചു തന്നെ വിശ്വസിക്കുന്നുവെന്നും അർണാബ് മാധ്യമങ്ങളോട് സംസാരിക്കവെ വെളിപ്പെടുത്തി. ഇന്ത്യയിലെ തന്നെ പ്രഗല്ഫരായ മാധ്യമ പ്രവർത്തകരിൽ ഒരാളായ അർണാബ് ഗോസ്വാമിയ്ക്കെതിരെ നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.

  അർണാബ് ഗോസ്വാമിയെ ആ-ക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം അർണാബും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ സോണിയ ഗാന്ധിയുടെയും റോബർട്ട് വധേരയുടെയും അനുയായികൾ അക്രമണം നടത്തിയിരുന്നു. പാൽഘാർ വിഷയത്തിൽ കോൺഗ്രസും സോണിയ ഗാന്ധിയും മൗനം പാലിക്കുകയാണെന്ന് അര്ണാബ് തുറന്നു പറഞ്ഞതിന്റെ ഭാഗമായാണ് ആക്രമണം ഉണ്ടായത്.

Latest news
POPPULAR NEWS