സോനയെ കുത്തിയ കത്തി എസി യുടെ മുകളിൽ നിന്നും കണ്ടെത്തി ; കൊലപാതകം വിവരിച്ച് പ്രതി

തൃശൂർ: ദന്ത ഡോക്ടറെ കുത്തിക്കൊന്ന മഹേഷിനെ ഒല്ലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദന്ത ഡോക്ടറായ മൂവാറ്റുപുഴ സ്വദേശിനി സോനയെ തൃശൂർ കുട്ടനെല്ലൂരിലെ ക്ലിനിക്കിൽ വെച്ച് പ്രതി കുത്തികൊലപ്പെടുത്തുകയായിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയ സോനയോട് അടുപ്പം സ്ഥാപിച്ച പ്രതി കഴിഞ്ഞ എതാനും മാസങ്ങൾക്കുമുൻപ് സോനയുടെ പക്കൽ നിന്നും പണം കടം വാങ്ങിയിരുന്നതായും. പണം തിരികെ ചോദിച്ചതിന്റെ പേരിൽ വാക്കുതർക്കം നടന്നതായും ഇതിനെ തുടർന്നാണ് പ്രതി സോനയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.

Also Read  ഇരയെ വിവാഹം കഴിക്കാൻ ജാമ്യം ആവശ്യപ്പെട്ട വൈദികനോട് കോടതി ചോദിച്ചത് ഇരുവരുടെയും പ്രായം ; റോബിൻ വടക്കാഞ്ചേരിയുടെ മോഹങ്ങൾക്ക് തടയിട്ട് കോടതി

എല്ലാം പറഞ്ഞ് തീർക്കാം എന്ന വ്യാജേന സുഹൃത്തുമായി ഡോക്ടറുടെ ക്ലിനിക്കിലെത്തിയ മഹേഷ് സംസാരത്തിനിടെ സോനയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കൊലയ്ക്കുപയോഗിച്ച കത്തി അതേ മുറിയിലെ എസിക്കു മുകളിൽ ഉപേക്ഷിച്ചാണ് മഹേഷ് കടന്ന് കളഞ്ഞത്. മഹേഷുമായി ക്ലിനിക്കിൽ തെളിവെടുപ്പിനായി എത്തിയ പോലീസ് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു.