സോപ്പ് വാങ്ങിത്തരുമോ എന്നാവിശ്യപെട്ടെത്തിയ യാചകനായ വയോധികനെ കുളിപ്പിച്ച ട്രഫിക് പോലീസുകാരന് അഭിനന്ദന പ്രവാഹം

നെയ്യാറ്റിൻകര : സോപ്പ് വാങ്ങിത്തരുമോ എന്നാവിശ്യപെട്ടെത്തിയ യാചകനായ വയോധികനെ കുളിപ്പിച്ച ട്രഫിക് പോലീസുകാരന് അഭിനന്ദന പ്രവാഹം. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ പൂവാർ സ്വദേശി എസ്ബി ഷൈജുവാണ് യാചകനെ കുളിപ്പിച്ച് കയ്യടി നേടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം ഗതാഗതം നിയന്ത്രിക്കുന്നതിനിടയിൽ യാചകനെ കാണുന്നത്.

ഡ്യുട്ടി കഴിഞ്ഞ് മടങ്ങുന്ന സമയത്ത് റോഡിന് വശത്ത് നിൽക്കുന്നത് കണ്ടതിനാൽ റോഡ് മുറിച്ച് കടക്കാൻ സഹായിക്കണൊ എന്ന് വയോധിക്കാനോട് ഷിജു ചോദിച്ചു. എന്നാൽ ഒരു സോപ്പ് വാങ്ങി തരുമോ എന്നാണ് വയോധികൻ ഷൈജുവിനോട് ചോദിച്ച് കൈയ്യിലുണ്ടായിരുന്ന നാണയ തുട്ടുകൾ നീട്ടികൊണ്ടാണ് യാചകൻ അത് ആവിശ്യപെട്ടത്.

  പ്രധാനമന്ത്രിയ്ക്ക് മുന്നിൽ പിണറായി വിജയൻ മുട്ടുകുത്തുമെന്ന് സന്ദീപ് വാര്യർ

യാചകൻ കുളിക്കാൻ ഗ്രഹിക്കുന്നതായി ഷൈജുവിന് മനസിലായി. തുടർന്ന് സോപ്പ് വാങ്ങി യാചകന് ഇടവഴിയിൽ നിന്ന് കുളിക്കനുള്ള സൗകര്യവും ചെയ്തുകൊടുത്ത ഷൈജു അദ്ദേഹത്തിന് വെള്ളം എടുത്ത് ഒഴിക്കാനുള്ള ബുദ്ധിമുട്ട് മനസിലാക്കി വെള്ളം ഒഴിച്ച് കൊടുക്കുകയും സോപ്പിട്ട് തേച്ച് കുളിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ കണ്ടു നിന്ന ഒരാൾ തോർത്തുന്നതിനായി തോർത്തും വാങ്ങി നൽകി. കൂടാതെ വയോധികന് പുതിയ വസ്ത്രവും പണവും നൽകിയാണ് യാത്രയാക്കിയത്.

Latest news
POPPULAR NEWS