കാസർഗോഡ് : സോഷ്യൽ മീഡിയയിലൂടെ ചാറ്റ് ചെയ്തത് വീട്ടുകാരറിഞ്ഞതിനെ തുടർന്ന് പതിമൂന്ന് വയസുകാരി ആത്മഹത്യ ചെയ്തു. മേൽപറമ്പ് സ്വദേശികളായ സായിദ് മൻസൂറിന്റെയും,ഷാഹിനയുടേയു മൂത്ത മകൾ സഫ ഫാത്തിമയാണ് അത്മഹത്യ ചെയ്തത്. ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തത് വീട്ടിൽ അറിഞ്ഞതിലുണ്ടായ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാറ്റിംഗ് വീട്ടുകാർ എതിർക്കുകയും വിലക്കുകയും ചെയ്തിരുന്നു. പിതാവിന്റെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.