സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു പീഡനത്തിനിരയാക്കുന്ന വര്‍ക്കല ചെറുന്നിയൂര്‍ വെന്നികോട് കട്ടിങ്ങിനു സമീപം താമസിക്കുന്ന ബിജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു മാസങ്ങൾക്ക് മുൻപ് പ്ലസ്‌ടു വിദ്യാർത്ഥിനിയെ സൗഹൃദം നടിച്ചു പല സ്ഥലത്തും കൊണ്ടുപോയി പീഡനത്തിന് ഇടയാക്കിയ കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇയാൾ വീണ്ടും അത് തുടരുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 10 ക്ലാസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.

Also Read  വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാടോടി സ്ത്രീയെ പിടികൂടി

അമ്മയുമായി വർക്കല ആശുപത്രിയിൽ ചികിത്സയ്ക്കു എത്തിയ പെൺകുട്ടിയുമായി വനിതാ ഡോക്ടർ സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറംലോകം അറിയുന്നത്. പീഡനം പുറത്തു പറഞ്ഞാല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിയെത്തുടർന്നു ആരും പുറത്തു പറയാറില്ല എന്ന് പോലീസ് പറഞ്ഞു. 2017-ല്‍ വധശ്രമത്തിനും ഇയാള്‍ക്കെതിരേ കേസുണ്ട്. 22 നു വയസിനിടയിൽ നിരവധി പെൺകുട്ടികളെ ഇയാൾ ഇത്തരത്തിൽ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നു പോലീസ് വ്യക്തമാക്കി.