സ്കൂളിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ 300 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവം നടന്നത് ജാർഖണ്ഡിലാണ്. വിഷബാധയേറ്റ കുട്ടികളിൽ 60 ഓളം പേരുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടികൾക്ക് ശര്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ കാര്യം ഹോസ്പിറ്റലിൽ നിന്നും സ്ഥിതീകരിക്കുക ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കൽ സംഘം സ്കൂളിൽ പരിശോധന നടത്തുകയുണ്ടായി. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് ഉത്തരവിട്ടത്തുണ്ട്. കൂടാതെ ഡെപ്യൂട്ടി കമ്മീഷണർ അരവ രാജ്കമൽ ഹോസ്പിറ്റലിൽ എത്തി കാര്യങ്ങളെ കുറിച്ചു അന്വേഷിച്ചിട്ടുണ്ട്. ഈ സ്കൂളിൽ നാനൂറോളം കുട്ടികളാണ് പഠിക്കുന്നത്. അതിലെ മുന്നൂറോളം പേർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റിരിക്കുന്നത്