NATIONAL NEWSസ്കൂൾ കുട്ടികളെ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി ചിത്രീകരിച്ചു നാടകം നടത്തിയ സ്കൂളിനെതിരെ കേസെടുത്തു

സ്കൂൾ കുട്ടികളെ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി ചിത്രീകരിച്ചു നാടകം നടത്തിയ സ്കൂളിനെതിരെ കേസെടുത്തു

chanakya news

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി ചിത്രീകരിച്ചുകൊണ്ട് നാടകം നടത്തിയ സ്കൂളിനെതിരെ പോലീസ് കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുകൊണ്ടും പ്രധനമന്ത്രിയെ മോശമായി ചിത്രീകരിച്ചു കൊണ്ടും നാടകം നടത്തിയ കർണ്ണാടകയിലെ ബിദറിലെ ഷഹീൻ എഡ്യൂക്കേഷൻ ട്രസ്റ്റനെതിരെയാണ് നടപടിയെടുത്തത്. സാമൂഹിക പ്രവർത്തകനായ നിലേഷ് ലക്ഷ്യൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെടുത്തത്.

- Advertisement -

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയാൽ ഒരു വിഭാഗം ആളുകൾ രാജ്യം വിടണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നാടകം നടത്തിയത്. ഇത്തരത്തിൽ സമൂഹത്തിലും കുട്ടികൾക്കുമിടയിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള നാടകം നടത്തിയതിനെതിരെയാണ് സ്കൂൾ അധികൃതർക്കെതിരെ പോലീസ് നടപടിയെടുത്തത്. സ്കൂളിന്റെ പ്രിൻസിപ്പാലിനെതിരെ നടപടിയെടുക്കണമെന്ന് നിലേഷ് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.