ഒക്ടോബറിൽ ജന്മദിനം ആഘോഷിക്കുന്ന സ്ത്രീകളാണ് നിങ്ങളെങ്കിൽ തീർച്ചയായും ജാഗ്രത പാലിച്ചിരിക്കണം. ബ്രിട്ടനിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പ് ഇന്ത്യയിലും സമാനമായ രീതിയിൽ നടന്നേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സ്കാമറമാരുടെ പുതിയ തട്ടിപ്പിനുള്ള വേദി ഒരുക്കിയിരിക്കുന്നത് ഫെയ്സ്ബുക്കിലൂടെയാണ്. ബ്രിട്ടീഷ് സൂപ്പർമാർക്കറ്റ് ഓൺലൈൻ റീടെയ്‌ലറായ അസ്ഡയുടെ പേരിലാണ് തട്ടിപ്പ് യൂറോപ്പിലേക്കും വ്യാപിച്ചിട്ടുള്ളത്. തട്ടിപ്പ് സംഘം ഫേസ്ബുക്കിലൂടെ സ്ത്രീകളെ ലക്ഷ്യം വയ്ക്കുകയും ഒക്ടോബറിൽ ജനിച്ച സ്ത്രീകൾക്ക് അസ്ഡയുടെ 1000 ഡോളർ ഗിഫ്റ്റ് കാർഡ് ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തട്ടിപ്പ് നടത്തുന്നത്.
ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതുസംബന്ധിച്ചുള്ള പരസ്യം നൂറോളം ഉപയോക്താക്കൾ നിലവിൽ ഗ്രിഫിൻ ലോ ഇൻവെസ്റ്റിഗേറ്റർമാർ പറയുന്നത്. ഒക്ടോബറിൽ ജനിച്ചിട്ടുള്ള സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടാണ് അസ്ഡയുടെ പേരിൽ ഗിഫ്റ്റ് കാർഡ് പ്രചരിക്കുന്നത്. ഷോപ്പിംഗ് ട്രോളിയുടെ മുന്നിൽ നിൽക്കുന്ന രണ്ട് സ്ത്രീകളുടെ ചിത്രം വെച്ചുകൊണ്ടാണ് ഇതിന്റെ പരസ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇതിൽ കാണുന്ന ബ്രാൻഡഡ് സാധനങ്ങൾ യുകെ സ്റ്റോറുകളിൾ ലഭ്യമല്ലെന്നും മനസ്സിലാക്കാൻ സാധിച്ചു.