സ്ത്രീ ആയതിനാൽ സംശയിക്കില്ല ; പോക്കറ്റടി കേസിൽ പ്രശസ്ത ചലച്ചിത്ര താരത്തെ പോലീസ് അറസ്റ്റ് ചെയ്തു

കൊൽക്കത്ത : പോക്കറ്റടി കേസിൽ പ്രശസ്ത ചലച്ചിത്ര താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളി സിനിമ സീരിയൽ താരമായ രൂപ ദത്തയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെയാണ് നടി 75000 രൂപ പോക്കറ്റടിച്ചതായി പോലീസ് കണ്ടെത്തുകയും നടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം നടന്നത്. ചവറ്റുകൊട്ടയിലേക്ക് ഒരു ബാഗ് വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ട പോലീസ് നടത്തിയ പരിശോധനയിലാണ് രൂപ ദത്തയുടെ പോക്കറ്റടി പുറത്തായത്. ബാഗ് വലിച്ചെറിഞ്ഞത് ആരാണെന്ന് അന്വേഷിച്ച പോലീസ് രൂപ ദത്തയെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിനിടയിൽ രൂപദത്തയുടെ ബാഗ് പരിശോധിച്ചതിൽ നിന്നും 75000 രൂപ പോലീസ് കണ്ടെടുത്തു. പണത്തെ കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായാണ് താരം സംസാരിച്ചത്. സംശയം തോന്നിയ പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പോക്കറ്റടിച്ചതാണെന്ന് നടി സമ്മതിച്ചത്.

  ലോകകപ്പ് ഫുട്‌ബോൾ കട്ട് ഔട്ട് ഉയർത്തുന്നതിനിടയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു

അതേസമയം നിരവധിപേരുടെ ബാഗുകളിൽ നിന്ന് താരം പണം മോഷ്ടിച്ചതായി പോലീസ് കണ്ടെത്തി. ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥലങ്ങളിലെത്തി അവരുടെ ബാഗുകളിൽ നിന്നും അവരറിയാതെ പണം മോഷ്ടിക്കുന്നത് ഇവരുടെ സ്ഥിരം രീതിയാണെന്നാണ് പോലീസ് പറയുന്നത്. സ്ത്രീ ആയതിനാൽ ആരും സംശയിക്കാറില്ലെന്നും പോലീസ് പറയുന്നു.

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ച് താരം നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. അനുരാഗ് കശ്യപിന്റെതാണെന്ന് കാണിച്ച് അശ്ലീല സന്ദേശത്തിന്റെ സ്‌ക്രീൻ ഷൂട്ടുകളും നടി പങ്കുവെച്ചിരുന്നു. എന്നാൽ അത് മറ്റാരോ ആണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

Latest news
POPPULAR NEWS