സ്ത്രീ വിരുദ്ധനെന്നുള്ള ആ പേര് പെണ്ണ് കെട്ടിയാൽ മാറിക്കിട്ടുമല്ലോ, അതുകൊണ്ട് അതിന് തയ്യാറാണെന്ന് രജിത് കുമാർ

ബിഗ് ബോസ് സീസൺ ടുവിലൂടെ ജനമനസുകളിൽ ഇടം നേടിയ വ്യെക്തിയാണ് ഡോ രജിത് കുമാർ. തിരുവനന്തപുരം സ്വദേശിയായ രജിത് കുമാർ അദ്ധ്യാപകൻ കൂടിയാണ്. മത്സരത്തിൽ ഏറ്റവുമധികം ജനപിന്തുണ ഉണ്ടായിരുന്ന ഓരോയൊരു വ്യെക്തിയും രജിത്ത് കുമാർ മാത്രമായിരുന്നു. ബിഗ്‌ബോസിലൂടെയാണ് അദ്ദേഹത്തിന്റെ ജീവിത ചുറ്റുപാടുകളെ കുറിച്ച് പുറംലോകം അറിയുന്നത്. 2001 ൽ വിവാഹിതനായ രജിത്ത് കുമാറിന്റെ ഭാര്യ രണ്ടു വട്ടം അബോര്ഷനാവുകയും ചെയ്തിരുന്നു. രണ്ടു കുട്ടികളും മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ വിവാഹ മോചനം നേടുകയും വേറെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാൽ അവൾക്ക് കുഞ്ഞായപ്പോൾ പ്രസവ സമയത്ത് അവൾ മരിച്ചുവെന്നുള്ള കാര്യവും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Also Read  ഞാൻ ചതിയിൽ പെട്ടു: നിങ്ങളും ഇനി ചതിയിൽ പെടരുത്: സത്യാവസ്ഥ വെളിപ്പെടുത്തി ഡോ രജിത്ത് കുമാർ

പിന്നീട് നീണ്ട വര്ഷങ്ങളോളം അദ്ദേഹം ജീവിതത്തിൽ ഒരു പങ്കാളിയില്ലാതെയാണ് കഴിഞ്ഞത്. അദ്ദേഹത്തിന്റെ അമ്മയും മരിച്ചതോടെ രജിത് കുമാർ ഒറ്റയ്ക്കായി. എന്നാൽ ഇപ്പോൾ താൻ വിവാഹം കഴിക്കാൻ തയ്യാറാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് സംബന്ധിച്ച് ഉള്ള കാര്യം ഒരു അഭിമുഖത്തിലാണ് രജിത് കുമാർ വെളിപ്പെടുത്തിയത്. തന്നെ ഇപ്പോഴും പലരും സ്ത്രീ വിരുദ്ധൻ എന്ന് വിളിക്കാറുണ്ട്. എന്നാൽ താൻ ഒരു പെണ്ണ് കെട്ടിയാൽ ആ വിളി നിൽക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു. ഇതിനെ തുടർന്ന് കല്യാണം കഴിക്കാനുള്ള തീരുമാനമെടുത്തെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.