കോട്ടയം : സ്ഥലം വിൽക്കാനെന്ന വ്യാജേന ഒപ്പം കൂടിയ യുവാക്കൾ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇളംപള്ളി സ്വദേശി സുധീപ് എബ്രഹാം, വാഴൂർ സ്വദേശി ജെയ്സൺ കെ ജെയിംസ് എന്നിവരാണ് പോലീസ് പിടിയിലായത്. യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
അത്യാവശ്യമായി പണത്തിന് ആവിശ്യം വന്നതിനാൽ യുവതി മറ്റൊരാളെ സമീപിച്ചിരുന്നു. എന്നാൽ അവരുടെ സ്ഥലം വിൽപ്പന നടത്തികൊടുത്താൽ പണം നൽകാമെന്ന് പറഞ്ഞിതിന്റെ അടിസ്ഥാനത്തിലാണ് യുവതി അവരുടെ സ്ഥലം വിൽപ്പന നടത്താൻ ഇറങ്ങി തിരിച്ചത്. ഇതിനിടയിലാണ് സ്ഥലം വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് പ്രതികൾ യുവതിയെ സമീപിച്ചത്.
സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി പ്രതികളിൽ ഒരാൾ യുവതിയെ സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തുകയും തുടർന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിന് ശേഷം ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു.