സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല പരാമർശം ; നടപടി സ്വീകരിക്കാനൊരുങ്ങി പോലീസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിതകളടക്കമുള്ള സ്ഥാനാർത്ഥികളെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചാൽ പോലീസ് നടപടി സ്വീകരിക്കും. സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ് മേധാവികൾക്ക് നിർദേശം.

വനിതാ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ അശ്‌ളീല പരാമര്ശങ്ങളോടെ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പോലീസ് നടപടിക്കൊരുങ്ങുന്നത്.