സ്ഥാനാർത്ഥിയായി പ്രചരണം തുടങ്ങി,പാർട്ടി സീറ്റ് നൽകിയില്ല അവസാനം പോസ്റ്ററുകൾ കത്തിച്ച് പ്രതിഷേധം

കുട്ടനാട് : തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അവസാനം പാർട്ടി സീറ്റ് നൽകിയില്ല. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് റോഡിൽ വോട്ടഭ്യർത്ഥിച്ച് പ്രിന്റ് ചെയ്ത പോസ്റ്ററുകൾ കത്തിച്ച് കോൺഗ്രസ്സ് പ്രവർത്തക.

കൈനഗിരി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി സുമ നാമനിർദേശ പത്രിക സമർപ്പിക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടി സീറ്റ് നിഷേധിക്കുകയായിരുന്നു. തുടർന്നാണ് സുമ തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് പ്രിന്റ് ചെയ്ത പോസ്റ്ററുകൾ കത്തിച്ച് പ്രതിഷേധിച്ചത്. കത്തിച്ച പോസ്റ്ററുകൾ ചിലർക്കുള്ള നിവേദ്യമാണെന്നും സുമ പറയുന്നു. ദളിത് സ്ത്രീ ആയതിനാലാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നും സുമ ആരോപിച്ചു.

Also Read  തളിക്കുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

പാർട്ടിയുടെ തീരുമാനത്തിനെതിരെ സ്വാന്തനത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുമെന്നും സുമ പറയുന്നു. ക്യാമറ ചിഹ്നത്തിലാണ് സുമ സ്വാതന്ത്രസ്ഥാനാര്ഥിയായി മത്സരിക്കുന്നത്.