സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപെട്ടെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ

ബെംഗളൂരു : തന്റെ സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപെട്ടെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ. ബിപിഒ ജീവനക്കാരനായ ഇരുപത്തിയഞ്ചുകാരനാണ് പരാതിയുമായി സൈബർ സെല്ലിനെ സമീപിച്ചത്. കുറച്ച് നാളുകൾ മുൻപ് താനും കാമുകിയും ബെംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുക്കുകയും സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളാണ് ചില അശ്ലീല വെബ്‌സൈറ്റുകളിൽ പ്രത്യക്ഷപെട്ടതെന്ന് യുവാവ് നൽകിയ പരാതിയിൽ പറയുന്നു.

ബാംഗ്ലൂർ ഓസ്റ്റിൻ ടൗണിൽ താമസിക്കുന്ന യുവാവും കാമുകിയും ബെംഗളൂരു നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ താമസിച്ചിരുന്നു. ആ സമയത്തുള്ള ദൃശ്യമാണ് അശ്ലീല സൈറ്റുകളിൽ അജ്ഞാതർ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങളിൽ യുവാവിന്റെയും കാമുകിയുടെയും മുഖം മറച്ചിട്ടുണ്ട്. എന്നാലും അത് തന്റെ വീഡിയോ ആണെന്നും താൻ അറിയാതെയാണ് ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തതെന്നും യുവാവ് പോലീസിൽ പറഞ്ഞു.

  ഞാൻ ഇന്ദിരഗാന്ധിയുടെ കൊച്ചുമകൾ, എന്നെ യോഗി സർക്കാർ ഭീ-ഷണിപ്പെടുത്തി സമയം കളയണ്ടെന്ന് പ്രിയങ്ക ഗാന്ധി

യുവാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്തു. ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു. വീഡിയോ ദൃശ്യങ്ങളുടെ ആംഗിളുകൾ പലതാണെന്നും ഒന്നിൽ കൂടുതൽ ക്യാമറകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്ത അജ്ഞാതനെതിരെ പോലീസ് കേസെടുത്തു.

കേസ് രജിസ്റ്റർ ചെയ്ത ശേഷം പോലീസ് ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്തു. എന്നാൽ വിഡിയോ പല ആംഗിളുകളിൽ നിന്ന് ഷൂട്ട് ചെയ്തതിനാൽ രഹസ്യമായി ചിത്രീകരിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും അജ്ഞാതരായ കുറ്റവാളികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Latest news
POPPULAR NEWS