സ്വകാര്യ ധനകാര്യ സ്ഥപനത്തിൽ നിന്ന് വ്യാജ സിം ഉപയോഗിച്ച് 44 ലക്ഷം രൂപ തട്ടിയതായി പരാതി

തൃശൂരിലെ സ്വകാര്യ ധനകാര്യ സ്ഥപനത്തിൽ നിന്ന് വ്യാജ സിം ഉപയോഗിച്ച് 44 ലക്ഷം രൂപ തട്ടിയതായി പരാതി. വെർച്വൽ സിം ഉപയോഗിച്ചാണ് പണം തട്ടിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. ധനകാര്യ സ്ഥാപനത്തിന്റെ മാനേജരുടെ സിം കാർഡ് ന്റെ വ്യാജ സിം ഉണ്ടാക്കിയാണ് തട്ടിപ്പ് നടന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

ധനകാര്യസ്ഥാപനത്തിന്റെ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന മൊബൈൽ നമ്പർ നോട്ട് രജിസ്‌ട്രേഡ് എന്ന് കാണിക്കുകയും നെറ്റ് വർക്ക് തകരാർ ആണെന്ന് കരുതി ശനിയാഴ്ച കസ്ടമർകെയറിൽ എത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി അറിയുന്നത്. മാനേജരുടെ സിം ന്റെ വ്യാജ നമ്പർ നിർമ്മിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത് പണം പിൻവലിച്ച അകൗണ്ടുകൾ കണ്ടെത്തി പ്രതികളെ പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.