ഡൽഹി : സ്വതന്ത്ര സമര സേനാനി വീർ സവർക്കറുടെ പേരിൽ കോളേജ് ആരംഭിക്കാനൊരുങ്ങി ഡൽഹി സർവകലാശാല. ചാന്‍സിലറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 25 വർഷമായി പുതിയ കൊളേജുകൾക്ക് ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ ചില തടസങ്ങൾ കാരണം നിർമ്മാണം നടന്നില്ലെന്നും അധികൃതർ പറയുന്നു.
പുതിയ കെട്ടിടങ്ങൾക്കായി നജാഫ് ഗഡിലും, ഫത്തേപ്പൂർ ബേരിയിലും സ്ഥലം അനുവദിച്ചിട്ടുണ്ട്. സവർക്കറുടെ പേരിന് പുറമെ സ്വാമി വിവേകാനന്ദന്റെ പേരിലും സർദാർ വല്ലഭായി പട്ടേലിന്റെ പേരിലും വരും കാലങ്ങളിൽ കോളേജ് നിർമ്മിക്കുമെന്നും ചാൻസിലർ അറിയിച്ചു.