സ്വത്ത് തർക്കത്തെ തുടർന്ന് പിതാവ് മകനെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

ആന്ധ്രാപ്രദേശിൽ സ്വത്ത് തർക്കത്തെ തുടർന്ന് മകനെ പിതാവ് ചുറ്റികയ്ക്ക് അടിച്ചുകൊന്നു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം നടന്നത്. തിരിഞ്ഞിരുന്നു ജോലിയിൽ ഏർപ്പെട്ടിരുന്ന മകനു പിറകിലൂടെ എത്തിയ പിതാവ് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് വീരരാജു പോലീസിൽ കീഴടങ്ങി. സ്വത്ത് സംബന്ധിച്ചുള്ള തർക്കമാണ് മകനെ കൊലപ്പെടുത്തുന്നതിന് വേണ്ടി നാൽപതുകാരനായ പിതാവിനെ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

വീടിന്റെ മുറ്റത്ത് സ്റ്റൂളിൽ ഇരിക്കുകയായിരുന്ന മകനെയാണ് തലയ്ക്ക് ആഞ്ഞടിച്ചു കൊലപ്പെടുത്തിയത്. അടിയുടെ ആഘാതത്തിൽ താഴെവീണ മകന് നേരെ വീണ്ടും പിതാവ് ആഞ്ഞടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വീരരാജിനെതിരെ കൊലപാതകകുറ്റം രജിസ്റ്റർ ചെയ്തതായി വിശാഖപട്ടണം വെസ്റ്റ് പോലീസ് അറിയിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ കസ്റ്റഡിയിൽ വിട്ടു.

Also Read  മതാചാരങ്ങളെക്കാൾ വലുത് മനുഷ്യന്റെ ജീവൻ ; ബക്രീദിനോട് അനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി